ഷാരൂഖ് ഖാന്റെ രണ്ടാം 1000 കോടി ചിത്രം ജവാൻ ഇനി ഒടിടിയിൽ ആസ്വദിക്കാം. ഷാരൂഖിന്റെ ജന്മദിനമായ ഇന്ന് ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. ബോക്സ്ഓഫീസിലും പ്രേക്ഷകർക്കിടയിലും ഹൈപ്പ് സൃഷ്ടിച്ച് ചിത്രം മുന്നേറുന്ന സമയത്താണ് ജവാൻ നെറ്റ്ഫ്ലിക്സിലെത്തിയിരിക്കുന്നത്. ചിത്രം ഒടിടിയിലെത്തുന്നത് ചില പ്രത്യേകതകളോടെയാണ്.
തിയേറ്ററിൽ പ്രക്ഷകർ കണ്ട ജവാനല്ല, ബിഗ് സ്ക്രീനിൽ കാണാത്ത സീനുകൾ ചേർത്ത അൺകട്ട്, എക്സ്റ്റൻഡഡ് വേർഷനാണ് ഒടിടിയിലെത്തുന്നത്. സെപ്റ്റംബർ 7നാണ് ജവാൻ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിയത്. ഇന്ത്യയിൽ നിന്ന് മാത്രം 600 കോടിക്ക് മുകളിലാണ് ജവാൻ സമാഹരിച്ചത്. ആഗോള ബോക്സ് ഓഫീസിൽ 1,150 കോടി രൂപ നേടിയതായി സാക്നിൽകും റിപ്പോർട്ട് ചെയ്യുന്നു.
'ബോളിവുഡ് ബോക്സ് ഓഫീസ് കാ കിംഗ്'; 'ജവാൻ' 1000 കോടി ക്ലബ്ബിൽറെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഷാരൂഖ് ഖാനൊപ്പം നയൻതാര, ദീപിക പദുകോൺ, വിജയ് സേതുപതി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും ജവാനാണ്.