'ഒറ്റ' കാണാന് മുഖ്യമന്ത്രിയും കുടുംബവുമെത്തി; സ്വീകരിച്ച് റസൂൽ പൂക്കുട്ടി

ഒക്ടോബർ 27നാണ് സിനിമ റിലീസ് ചെയ്തത്

dot image

തിരുവനന്തപുരം: ഓസ്കർ ജേതാവായ റസൂൽ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭം 'ഒറ്റ' കാണാൻ മുഖ്യമന്ത്രിയും കുടുംബവും തിയേറ്ററിൽ. തിരുവനന്തപുരം ഏരീസ് പ്ലക്സിലാണ് മുഖ്യമന്ത്രിയും കുടുംബവും, ഒപ്പം രാഷ്ട്രീയ സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തിയത്. ഒക്ടോബർ 27-നാണ് സിനിമ റിലീസ് ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ, മകൾ വീണ വിജയൻ, പേരക്കുട്ടി, മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ്, മുൻ കേന്ദ്ര മന്ത്രി കെ വി തോമസ്, പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ, നിർമ്മാതാവ് സുരേഷ് കുമാർ, നടിമാരായ രേവതി, സോന നായർ, മേനക, തുടങ്ങിയവരാണ് ചിത്രം കാണാനെത്തിയത്.

രണ്ട് യുവാക്കളുടെ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമായി എത്തിയ ചിത്രമാണ് ഒറ്റ. ആസിഫ് അലി, അർജുൻ അശോകൻ, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്റെ പ്രൊഡ്യൂസർ ഹരിഹരന്റെ യഥാർത്ഥ ജീവിതം കൂടിയാണ് ഒറ്റ എന്ന പ്രത്യേകതയുമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us