തലൈവർ 171: രജനിക്ക് വില്ലനാകാൻ രാഘവ ലോറൻസ്

രജനിയുടെ സ്വാഗിനൊപ്പം പോന്ന വില്ലനാകും രാഘവ ലോറൻസ് എന്ന വിലയിരുത്തലിൽ ആവേശത്തിലാണ് ആരാധകർ

dot image

തിയേറ്ററുകളിൽ 'ലിയോ' ആരവം കെട്ടടങ്ങിയിട്ടില്ല. സമൂഹമാധ്യമങ്ങളിൽ തെന്നിന്ത്യൻ പ്രേക്ഷകർ തിരയുന്നത് 'തലൈവർ 171' അപ്ഡേറ്റുകൾക്കായാണ്. ലോകേഷ് കനകരാജ് ആദ്യമായി രജനികാന്തിനൊപ്പം ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

രജനിക്ക് വില്ലനാകുക രാഘവ ലോറൻസ് ആണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 'വിക്രം' സിനിമയിൽ രാഘവ ലോറൻസ് അഭിനയിക്കേണ്ടതായിരുന്നു. എന്നാൽ അന്നത് നടന്നില്ല. പുതിയ ചിത്രത്തിൽ രജനികാന്തിനൊപ്പം എത്തുമ്പോൾ അദ്ദേഹത്തിന്റെ സ്വാഗിനൊപ്പം പോന്ന വില്ലനാകും രാഘവ ലോറൻസ് എന്ന വിലയിരുത്തലിൽ ആവേശത്തിലാണ് രജനി ആരാധകർ.

രജനികാന്തിന്റെ വില്ലനിസം പുറത്തെടുക്കാൻ ലോകേഷ്; 'തലൈവർ 171' എൽസിയു അല്ല

രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ തലൈവർ 171ലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത് സിനിമയിലെ ലോറന്സിന്റെ വില്ലൻ വേഷം ഗംഭീരമാകും എന്ന ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ പുരോഗമിക്കുന്നത്.

ടീസറിന് പിന്നാലെ 'തങ്കലാനി'ലെ സർപ്രൈസ് ഹിന്റ് വെളിപ്പെടുത്തി വിക്രം; ആകാംക്ഷയിൽ ആരാധകർ

'കൈതി', 'മാസ്റ്റർ', 'വിക്രം' പോലുള്ള ലോകേഷ് ചിത്രങ്ങളുടെ കരുത്ത് അതിലെ കരുത്തുറ്റ വില്ലൻ കഥാപാത്രങ്ങളാണ്. 'ലിയോ'യിൽ ഇങ്ങനെയൊരു വില്ലൻ ഇല്ലാതെ പോയത് പ്രേക്ഷകർ വിമർശനമായി ഉന്നയിക്കുന്നുമുണ്ട്. തിരക്കഥ പുരോഗമിക്കുന്ന തലൈവർ 171ൽ ലോകേഷ് ഇക്കാര്യം പരിഗണിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us