'പഠാനും' 'ജവാനും' തീർത്ത ആരവങ്ങൾക്കിപ്പുറം 'ഡങ്കി'യ്ക്കായി കാത്തിരിക്കുകയാണ് ഷാരൂഖ് ഖാൻ ആരാധകർ. ഇരു ചിത്രങ്ങളും ആയിരം കോടി ക്ലബ്ബ് കളക്ഷൻ റെക്കോഡിട്ടതോടെ രണ്ടാം വരവിൽ ഇരട്ടിയാണ് കിങ് ഖാൻ്റെ താരമൂല്യം. താരമൂല്യം ഉയരുന്നതിനൊപ്പം പ്രതിഫലവും ഉയരുകയാണ് പതിവെന്നതിനാൽ ഡങ്കിക്കായി ഷാരൂഖ് എത്ര രൂപ കൈപ്പറ്റിയെന്നറിയാൻ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ട്.
'ഡീപ്പ്ഫേക്ക് വീഡിയോ പേടിപ്പെടുത്തുന്നത്, പഠന കാലത്തെങ്കിൽ എങ്ങനെ നേരിടുമെന്നറിയില്ല'; രശ്മിക മന്ദാനഡങ്കിക്കായി 100 കോടി രൂപ ഷാരൂഖ് ഖാൻ പ്രതിഫലം വാങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിന് വിപരീതമായ കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബോളിവുഡ് എന്റർടെയ്ൻമെന്റ് വെബ്സൈറ്റ് ആയ കോയ്മോയുടെ റിപ്പോർട്ട് പ്രകാരം ഡങ്കിയിലെ താരങ്ങൾ വാങ്ങുന്ന പ്രതിഫലം ഇങ്ങനെ ആണ്.
ചിത്രത്തിൽ 28 കോടി രൂപയാണ് ഷാരൂഖ് ഖാൻ പ്രതിഫലമായി കൈപ്പറ്റുന്നത്. നായിക തപ്സി പന്നുവിൻ്റെ പ്രതിഫലം 11 കോടി രൂപയാണ്. വിക്കി കൗശൽ 12 കോടി കൈപ്പറ്റുമ്പോൾ ബൊമൻ ഇറാനി 15 കോടിയും സതീഷ് ഷായ്ക്ക് 7 കോടിരൂപയുമാണ് കൈപ്പറ്റുന്നത്.
'പേര് മറക്കണ്ട, രംഗരായ ശക്തിവേല് നായ്ക്കൻ'; മണിരത്നം-കമൽഹാസൻ ചിത്രത്തിന് പേരായി'മുന്നാഭായി എംബിബിഎസും' '3 ഇഡിയറ്റ്സും' 'പികെ'യും അടക്കമുള്ള കൾട്ട് ചിത്രങ്ങൾ ഒരുക്കിയ രാജ്കുമാർ ഹിരാനിയാണ് ഡങ്കിയുടെയും സംവിധായകൻ. കുടിയേറ്റം കഥാപശ്ചാത്തലമാക്കുന്ന, ഇമിഗ്രേഷൻ ഡ്രാമ വിഭാഗത്തിലാണ് ഡങ്കി ഉൾപ്പെടുന്നത്. രാജ്കുമാർ ഹിരാനിക്കൊപ്പം ആദ്യമായാണ് ഷാരൂഖ് ഖാൻ ഒന്നിക്കുന്നത്. ഡിസംബർ 22നാണ് സിനിമ തിയേറ്ററുകളിൽ എത്തുക.