ഖാലിദ് റഹ്മാൻ ചിത്രത്തിൽ ലുക്മാനും നസ്ലെനും നായകന്മാർ

'തല്ലുമാല'യുടെ ഭാഗമായ സാങ്കേതിക വിദഗ്ദർ പുതിയ ചിത്രത്തിലും പ്രവർത്തിക്കുമെന്നാണ് വിവരം

dot image

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ലുക്മാൻ അവറാനും നസ്ലെനും നായകന്മാരാകും. കപ്പേള, ഇലവീഴാ പൂഞ്ചിറ തുടങ്ങിയ സിനിമകൾ ഒരുക്കിയ വിഷ്ണു വേണുവാണ് നിർമ്മാണം.

ആക്ഷൻ ചിത്രമാണ് അണിയറയിലെന്നാണ് വിവരം. 'തല്ലുമാല'യുടെ ഭാഗമായ സാങ്കേതിക വിദഗ്ദർ പുതിയ ചിത്രത്തിലും പ്രവർത്തിക്കുമെന്നാണ് വിവരം. ജിംഷി ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവുമൊരുക്കും.

ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'ഐ ആം കാതലനി'ലും നസ്ലെൻ പ്രധാന താരമാണ്. ഫാമിലി എന്റർടെയ്നർ ഴോണറിൽ ത്രില്ലർ സ്വഭാവമുള്ള കഥയാണ് ചിത്രം പറയുന്നത്. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന റോം-കോം ഴോണറിലുള്ള മറ്റൊരു ചിത്രത്തിലും നസ്ലെൻ അഭിനയിക്കുന്നുണ്ട്.

'ടർക്കിഷ് തർക്കം' ആണ് അണിയറയിലുള്ള ലുക്ക്മാൻ ചിത്രം. സണ്ണി വെയ്ൻ ആണ് സിനിമയിൽ മറ്റൊരു പ്രധാന താരം. ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന 'അഞ്ചക്കള്ളകോക്കാനി'ലും ലുക്മാൻ നായകനാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us