വർഷങ്ങൾ അനുഭവിച്ച വേദന, ഒടുവിൽ ശസ്ത്രക്രിയ; ചികിത്സയ്ക്ക് ശേഷം പ്രഭാസ് നാട്ടിലെത്തി, വരവേറ്റ് ആരാധകർ

സിനിമയിലെ തിരക്ക് കാരണം ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും നിൽക്കാതെ താല്ക്കാലിക പരിഹാരങ്ങൾ മാത്രമാണ് കണ്ടെത്തിയിരുന്നത്.

dot image

തെന്നിന്ത്യയിൽ നിന്ന് പാൻ ഇന്ത്യനായി ലോക റെക്കോർഡിന്റെ ഭാഗമായി മാറിയ നടനാണ് പ്രഭാസ്. പ്രഭാസ് എന്ന നടനെ അടയാളപ്പെടുത്തിയതാകട്ടെ 'ബാഹുബലി' എന്ന ബ്രഹ്മാണ്ഡ ചിത്രവും. എസ് എസ് രാജമൗലിയുടെ ഓൾ ടൈം ഹിറ്റാണ് ബാഹുബലി സീരീസ്. എന്നാൽ സിനിമയ്ക്ക് ശേഷം പ്രഭാസിനുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ നടനെ അസ്വസ്ഥനാക്കിയിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റെ ആകാരത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ പ്രഭാസ് നടത്തിയ മാറ്റം പിന്നീട് താരത്തെ തളർത്തി.

'സംവിധായകർ എന്നോട് നീതി പുലർത്തുന്നില്ലെന്ന് എനിക്ക് തോന്നാറുണ്ട്'; സൽമാൻ ഖാൻ

കാല്മുട്ടുകളിലെ വേദനയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രശ്നം. ഇപ്പോൾ അതിനായുള്ള ശസ്ത്രക്രിയ പൂര്ത്തിയാക്കിയിരിക്കുകയാണ് നടൻ. വർഷങ്ങൾ നീണ്ട വേദനയ്ക്ക് ഇപ്പോഴാണ് യൂറോപ്പില് പോയി താരം ശസ്ത്രക്രിയ നടത്തിയത്. ഈ വേദനയിൽ നിരവധി സിനിമകളും അദ്ദേഹം പൂര്ത്തിയാക്കി.

'മലയാള നടി ആയതുകൊണ്ട് എപ്പോഴും അടച്ചു കെട്ടി ഉടുപ്പിടണമെന്നാണോ?'; വിമർശകരോട് പ്രയാഗയുടെ മറുപടി

പ്രൊഫഷണല് തിരക്ക് കാരണം ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും നിൽക്കാതെ താല്ക്കാലിക പരിഹാരങ്ങൾ മാത്രമാണ് കണ്ടെത്തിയിരുന്നത്. ശസ്ത്രക്രിയ മാത്രമാണ് ഇനിയുള്ള പരിഹാരമെന്നും വേദന മുന്നോട്ടുള്ള തന്റെ പ്രയാണത്തെ ബാധിക്കുമെന്നും തിരിച്ചറിഞ്ഞപ്പോഴുമാണ് ചികിത്സക്ക് വിധേയനായത്. യൂറോപ്പിലെ ചികിത്സയ്ക്ക് ശേഷം 15 ദിവസത്തിൽ തിരിച്ചെത്താനിരുന്ന അദ്ദേഹം ഡോക്ടര്മാരുടെ നിര്ദേശപ്രകാരം ഒരു മാസം വിശ്രമം സ്വീകരിച്ചാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us