'ജിഗർതണ്ഡ ഡബിൾ എക്സ്' റിലീസിന് ; 'ടർബോ' സെറ്റിൽ മമ്മൂട്ടിയെ കണ്ട് രാഘവ ലോറൻസും എസ് ജെ സൂര്യയും

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാം ചിത്രമാണ് ടർബോ

dot image

2014ൽ തമിഴകത്ത് ട്രെൻഡ് സെറ്ററായ 'ജിഗർതണ്ഡ'യുടെ രണ്ടാം ഭാഗം 'ജിഗർതണ്ഡ ഡബിൾ എക്സ്' നവംബർ 10ന് തിയേറ്ററുകളിൽ എത്തുകയാണ്. കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഘവ ലോറൻസും എസ് ജെ സൂര്യയുമാണ് പ്രധാന താരങ്ങൾ. പ്രൊമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ താരങ്ങൾ സിനിമാ സെറ്റിലെത്തി മമ്മൂട്ടിയെ കണ്ടു.

'കുടുക്ക്', 'ചാവേർ', 'അടി'...; മലയാള സിനിമ ഈ ആഴ്ച ഒടിടിയിൽ

'ടർബോ' സിനിമയുടെ സെറ്റിലാണ് മമ്മൂട്ടിയുള്ളത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ സൂപ്പര് ഹിറ്റ് ചിത്രങ്ങള്ക്ക് ശേഷം വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ടർബോ. മിഥുന് മാനുവല് തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാം ചിത്രമാണിത്.

'തലൈവറും ഉലകനായകനും ഡ്രീം കാസ്റ്റ്'; 'ജിഗർതണ്ഡ ഡബിൾ എക്സ്' പോസ്റ്റർ പങ്കുവെച്ച് കാർത്തിക് സുബ്ബരാജ്

മലയാളി താരങ്ങളായ നിമിഷ സജയനും ഷൈൻ ടോം ചാക്കോയും ജിഗർതണ്ഡ ഡബിൾ എക്സിന്റെ ഭാഗമാണ്. ചിത്രത്തിന്റെ തിരക്കഥ കാർത്തിക്ക് സുബ്ബരാജിന്റെതാണ്. കാർത്തികേയെൻ, സന്തനം എസ് കതിരേശൻ, അലങ്കാര പാണ്ട്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തിരു ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യിതിരിക്കുന്നത്. സന്തോഷ് നാരായൺ സംഗീത സംവിധാനം നിർവഹിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us