'ഞങ്ങളും മനുഷ്യരാണ്, രശ്മിക നിങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാണ്'; അഭിനന്ദിച്ച് മൃണാൾ താക്കൂർ

'ഓരോ ദിവസവും സ്ത്രീകൾ അഭിനേതാക്കളുടെ മോർഫ് ചെയ്ത, എഡിറ്റ് ചെയ്ത വീഡിയോകൾ അനുചിതമായ ശരീരഭാഗങ്ങളിലേക്ക് ചേർത്തുവെച്ച് ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. ഈ സമൂഹം ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നത്? '

dot image

ഡീപ്ഫേക്ക് വീഡിയോയ്ക്കെതിരെ പ്രതികരിച്ച നടി രശ്മിക മന്ദാനയെ അഭിനന്ദിച്ച് തെന്നിന്ത്യൻ താരം മൃണാൽ താക്കൂർ. പലരും പ്രതികരിക്കാൻ മടിച്ചു നിൽക്കുന്നിടത്ത് രശ്മിക സംസാരിക്കാൻ കാണിച്ച ധൈര്യം മറ്റുള്ളവർക്ക് പ്രചോദനമാണെന്ന് നടി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്ചതു.

'ഈ വിഷയം ഒരു ചർച്ചയാക്കി മാറ്റാൻ രശ്മികയ്ക്ക് സാധിച്ചു. ഇത്തരം കാര്യങ്ങളെ അവലംബിക്കുന്ന ആളുകളോട് ലജ്ജ തോന്നുന്നു, ഇത്തരം പ്രവർത്തികൾ ചെയ്യന്നവർക്ക് ഒരു ബോധവും ഇല്ല എന്നാണ് മനസിലാക്കേണ്ടത്. ഈ പ്രശ്നത്തിനെതിരെ ഉറച്ച ശബ്ദമായതിന് രശ്മിക മന്ദാനയ്ക്ക് നന്ദി, കാരണം ഈ കാഴ്ച കണ്ടിട്ടും ഞങ്ങളിൽ പലരും നിശബ്ദത പാലിക്കാനാണ് ശ്രമിച്ചത്,' നടി കുറിച്ചു.

'ഓരോ ദിവസവും സ്ത്രീ അഭിനേതാക്കളുടെ മോർഫ് ചെയ്ത, എഡിറ്റ് ചെയ്ത വീഡിയോകൾ അനുചിതമായ ശരീരഭാഗങ്ങളിലേക്ക് ചേർത്തുവെച്ച് ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. ഈ സമൂഹം ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നത്? നമ്മൾ 'വെള്ളിത്തിരയിൽ' നടിമാരായിരിക്കാം. എന്നാൽ അതിനപ്പുറം നമ്മൾ ഓരോരുത്തരും മനുഷ്യരാണ്, എന്തുകൊണ്ടാണ് അത് തിരിച്ചറിയാത്തത്? നിശബ്ദരാകരുത്, ഇത് അതിനുള്ള സമയമല്ല, മൃണാൽ കൂട്ടിച്ചേർത്തു.

ഡീപ് ഫേക്കുകള്ക്കെതിരെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്രം

അതേസമയം, ഡീപ് ഫേക്ക് രാജ്യവ്യാപകമായി ചർച്ചയായതോടെ ഡീപ് ഫേക്കുകള്ക്കെതിരെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്രം. ഡീപ് ഫേക്കുകള് തടയാന് ഓണ്ലൈന് പ്ലാറ്റ്ഫോമുകള്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. ഇരയായവര്ക്ക് നിയമനടപടിയുമായി മുന്നോട്ട് പോകാമെന്നും പരാതി ലഭിച്ച് 24 മണിക്കൂറുകള്ക്കകം സോഷ്യല്മീഡിയ പ്ലാറ്റ്ഫോമുകള് മോര്ഫ് ചെയ്ത ചിത്രം നീക്കം ചെയ്യണമെന്ന കര്ശന നിര്ദേശവും കേന്ദ്രം നല്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us