'തലൈവറും ഉലകനായകനും ഡ്രീം കാസ്റ്റ്'; 'ജിഗർതണ്ഡ ഡബിൾ എക്സ്' പോസ്റ്റർ പങ്കുവെച്ച് കാർത്തിക് സുബ്ബരാജ്

തന്റെ സിനിമയുടെ ഡ്രീം കാസ്റ്റ് വെളിപ്പെടുത്തി പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്

dot image

2014ൽ തമിഴകത്ത് ട്രെൻഡ് സെറ്ററായ 'ജിഗർതണ്ഡ'യുടെ രണ്ടാം ഭാഗം 'ജിഗർതണ്ഡ ഡബിൾഎക്സ്' നവംബർ 10ന് തിയേറ്ററുകളിൽ എത്തുകയാണ്. സിദ്ധാർഥ്, വിജയ് സേതുപതി, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ രാഘവ ലോറൻസും എസ് ജെ സൂര്യയുമാണ് പ്രധാന താരങ്ങൾ. എന്നാൽ തന്റെ സിനിമയുടെ ഡ്രീം കാസ്റ്റ് വെളിപ്പെടുത്തി പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്.

വർഷങ്ങൾ അനുഭവിച്ച വേദന, ഒടുവിൽ ശസ്ത്രക്രിയ; ചികിത്സയ്ക്ക് ശേഷം പ്രഭാസ് നാട്ടിലെത്തി, വരവേറ്റ് ആരാധകർ

രാഘവ ലോറൻസിനും എസ്ജെ സൂര്യയ്ക്കും പകരം രജനികാന്തും കമൽഹാസനുമാണ് പോസ്റ്ററിലുള്ളത്. 'പതിറ്റാണ്ടുകൾക്ക് മുമ്പ് ഞാൻ ജനിച്ചിരുന്നെങ്കിൽ, തലൈവർക്കും ഉലഗനായകനുമൊപ്പം ജിഗർതണ്ഡ ഡബിൾ എക്സ് ഉണ്ടാക്കുമായിരുന്നുവെന്ന് എന്റെ എഡി ടീമിനോട് പറഞ്ഞിരുന്നു... എന്റെ അസോസിയേറ്റ് ഡയറക്ടർ അത് ഗൗരവമായി എടുത്തിട്ടുണ്ട്,' എന്നാണ് ചിത്രത്തിനൊപ്പം കാർത്തിക് ട്വീറ്റ് ചെയ്തത്.

രജനികാന്തിനെയും കമലിനെയും ഒരുമിച്ച് ബിഗ് സ്ക്രീനിൽ കാണുക എന്നത് തമിഴ് സിനിമാ ആരാധകരുടെയെല്ലാം ആഗ്രഹമാണ്. എഴുപതുകളുടെ അവസാനത്തിൽ രജനികാന്ത് തമിഴ് സിനിമാലോകത്തേക്ക് പ്രവേശിക്കുമ്പോഴേക്കും കമൽ ഒരു വലിയ താരമായിരുന്നു. ആദ്യകാലങ്ങളിൽ കമലിന്റെ സിനിമകളിൽ രജനികാന്ത് സഹതാരമായിരുന്നെങ്കിലും പിന്നീട് പ്രതിനായക വേഷങ്ങളിലൂടെയും ശേഷം നായകനടനായും പേരെടുത്തു. പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

കമൽഹാസന്റെ പിറന്നാൾ ദിനത്തിൽ നടന്ന ചടങ്ങിൽ ഡിഎംകെ മന്ത്രിമാർ; ലോക്സഭ തിരഞ്ഞെടുപ്പിനായി ഒന്നിക്കുമോ?

18 സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. എന്നാൽ വ്യത്യസ്ത രീതിയിൽ കരിയറിൽ നേട്ടങ്ങൾ സാധ്യമാക്കാൻ ഓൺസ്ക്രീനിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടേണ്ടതില്ലെന്ന് തീരുമാനിച്ചതായി കമൽഹാസൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഷൈൻ ടോം ചാക്കോ നിമിഷ സജയൻ എന്നിവർ ജിഗർതണ്ഡ ഡബിൾ എക്സിന്റെ ഭാഗമാണ്. ചിത്രത്തിന്റെ തിരക്കഥ കാർത്തിക്ക് സുബ്ബരാജിന്റെതാണ്. കാർത്തികേയെൻ, സന്തനം എസ് കതിരേശൻ, അലങ്കാര പാണ്ട്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തിരു ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യിതിരിക്കുന്നത്. സന്തോഷ് നാരായൺ സംഗീത സംവിധാനവും നിർവഹിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us