ലോക ബോക്സ് ഓഫീസിൽ ഏറ്റവും കളക്ഷൻ നേടുന്ന ബയോപിക് ചിത്രമെന്ന നേട്ടവുമായാണ് ക്രിസ്റ്റഫർ നോളൻ ചിത്രം 'ഓപ്പൺഹൈമർ' തിയേറ്റർ വിട്ടത്. ആറ്റം ബോംബിന്റ പിതാവായ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ റോബര്ട്ട് ജെ ഓപ്പണ്ഹൈമറുടെ ജീവിതം പശ്ചാത്തലമാക്കിയ സിനിമ ഭഗവത്ഗീത രംഗവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വിവാദത്തിലായിരുന്നു. എന്നാൽ ചിത്രം ഹിരോഷിമ-നാഗസാക്കി ബോംബിങ് ദൃശ്യവത്കരിച്ചില്ല എന്ന പരാതിയാണ് ലോകപ്രേക്ഷകരിൽ നിന്ന് കേട്ടത്. ഈ വിമർശനത്തോട് പ്രതികരിക്കുകയാണ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ.
വീണ്ടും തെന്നിന്ത്യൻ റീമേക്കുമായി സൽമാൻ; ഇക്കുറി അജിത്തിന്റെ സൂപ്പർഹിറ്റ് ചിത്രംഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് നിക്ഷേപിക്കുന്നത് ചിത്രീകരിക്കേണ്ടതില്ലെന്ന തീരുമാനം ബോധപൂർവ്വമായിരുന്നെന്നാണ് നോളൻ പറഞ്ഞത്. ഹിരോഷിമ-നാഗസാക്കി സംഭവം മൈലുകൾക്കപ്പുറമിരുന്ന് റേഡിയോയിലൂടെ ലോകം അറിയുന്നതിനൊപ്പം മാത്രമാണ് ഓപ്പൺഹൈമറും അറിയുന്നത്. താൻ ചെയ്തതിന്റെ അനന്തര ഫലങ്ങൾ എന്താകുമെന്ന് അറിയാതെ പോയ ഓപ്പൺഹൈമറെ ചിത്രീകരിക്കേണ്ടിയിരുന്നു എന്നാണ് നോളന്റെ മറുപടി.
കിലിയൻ മർഫിയാണ് ഓപ്പൺഹൈമറുടെ വേഷത്തിൽ എത്തിയത്. എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ് തുടങ്ങി വമ്പൻ താരനിരയും സിനിമയുടെ ഭാഗമായി. ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകത ഓപ്പൺഹൈമറിനുണ്ട്. നൂക്ലിയർ സ്ഫോടന പരീക്ഷണം സിനിമയ്ക്കു വേണ്ടി പുനഃസൃഷ്ടിച്ചത് കൊണ്ടുതന്നെ നോളൻ സിനിമകളിൽ ഏറ്റവും ചെലവു വന്നതും ഓപ്പൺഹൈമറിനാണ്.
'ഉമ്മൻ ചാണ്ടിയുടെ ബയോപിക് മമ്മൂട്ടി അഭിനയിക്കണം, ദുൽഖർ കൂടെ അഭിനയിക്കും'; ആഗ്രഹം പറഞ്ഞ് ചാണ്ടി ഉമ്മൻഅടുത്തിടെയുണ്ടായതിൽ ഏറ്റവും വലിയ ഹോളിവുഡ് ക്ലാഷ് റിലീസായിരുന്നു ഓപ്പൺഹൈമറും ഗ്രെറ്റ ഗെർവിഗിന്റെ 'ബാർബി'യും തമ്മിലുണ്ടായത്. ഇരു ചിത്രങ്ങളും താരതമ്യം ചെയ്താൽ ബാർബിയാണ് ആഗോളതലത്തിൽ നേട്ടമുണ്ടാക്കിയത്.912 മില്യൺ ഡോളറാണ്(7595 കോടി) ഓപ്പൺഹൈമറിൻ്റെ ആഗോള കളക്ഷൻ.