'ദി ആർച്ചീസ്' അല്പം സ്പെഷ്യലാകും; സുഹാനയുടെ അരങ്ങേറ്റത്തിന് ഷാരൂഖിന്റെ കാമിയോ പിന്തുണ

സീരീസ് ഡിസംബർ 7 നാണ് നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ആരംഭിക്കുന്നത്

dot image

ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എന്നാൽ സിനിമയ്ക്ക് പകരം വെബ് സീരീസിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. സൊയാ അക്തർ സംവിധാനം ചെയ്യുന്ന 'ദി ആർച്ചീസ്' എന്ന സീരീസിൽ ഷാരൂഖ് കൂടി എത്തുമെന്നാണ് പുതിയ വിവരം.

ചെറിയ വേഷങ്ങളില് താരമായ ഹനീഫ്

ഇന്നലെയാണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സീരീസിന്റെ ട്രെയ്ലർ പുറത്തിറങ്ങിയത്. ട്രെയ്ലറിൽ പ്രാധാന്യത്തോടെ സുഹാന എത്തുന്നുണ്ട്. ഷാരൂഖ് കാമിയോ വേഷത്തിൽ സീരീസിൽ പ്രത്യക്ഷപ്പെടുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

'ഓപ്പൺഹൈമറിൽ ഹിരോഷിമ-നാഗസാക്കി ഒഴിവാക്കിയത് മനഃപൂർവം'; കാരണം വ്യക്തമാക്കി ക്രിസ്റ്റഫർ നോളൻ

1960-കളിലെ ഇന്ത്യയുടെ പശ്ചാത്തലത്തിൽ, പ്രണയവും സൗഹൃദവുമൊക്കെയാണ് സിനിമ ചർച്ച ചെയ്യുന്നത്. ആര്ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയുള്ളതാണ് കഥ. ശ്രീദേവി-ബോണി കപൂർ ദമ്പതികളുടെ മകൾ ഖുഷി കപൂറും സീരീസിൽ പ്രധാന താരമാണ്. അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകൻ അഗസ്ത്യ നന്ദയും ചിത്രത്തിലെ താരങ്ങളിലൊരാളാണ്. മിഹിര് അഹൂജ, വേദങ് റെയ്ന, ഡോട്ട്, യുവ്രാജ് മെന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 'ദി ആർച്ചീസ്' ഡിസംബർ 7 നാണ് നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ആരംഭിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us