മോതിരം കൈമാറി കാളിദാസ് ജയറാമും തരിണി കലിംഗരായരും; വിവാഹ നിശ്ചയം കഴിഞ്ഞോ എന്ന് ആരാധകർ

വാർത്ത ഔദ്യോഗികമായി കുടുംബം സ്ഥിരീകരിച്ചിട്ടില്ല

dot image

നടൻ കാളിദാസ് ജയറാമും മോഡലായ തരിണി കലിംഗരായരുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി വിവരം. മോതിരം കൈമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിവാഹ നിശ്ചയ വാർത്ത ചർച്ചയാകുന്നത്. ഇരുവരുടെയും പ്രണയവാർത്തയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ തുടക്കം മുതലേ ഏറ്റെടുത്ത ഒന്നാണ്. അടുത്തിടെ തരിണിയെ പൊതുവേദിയിൽ കളിദാസ് പ്രൊപ്പോസ് ചെയ്ത വീഡിയോയും വൈറലായിരുന്നു. പിന്നാലെയാണ് വിവാഹ നിശ്ചയം.

വാർത്ത ഔദ്യോഗികമായി കുടുംബം സ്ഥിരീകരിച്ചിട്ടില്ല. ജയറാം, പാർവ്വതി, മാളവിക എന്നിവരെയും തരിണിക്കും കാളിദാസിനും ഒപ്പം വേദിയിൽ കാണാം.

താൻ തരിണിയെ വിവാഹം കഴിക്കാൻ പോവുകയാണ് എന്ന് കാളിദാസൻ വേദിയിൽ നിന്നു പറയുന്ന വീഡിയോ മുമ്പ് പ്രചരിച്ചിരുന്നു. ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റ് പരിപാടിയുടെ പ്രമോ വീഡിയോയിലാണ് ഈ ദൃശ്യങ്ങൾ ഉണ്ടായത്. ഷി തമിഴ് നക്ഷത്രം അവാർഡ് നിശയിൽ ബെസ്റ്റ് ഫാഷൻ മോഡലിനുള്ള അവാര്ഡ് തരിണിക്കായിരുന്നു.

തരിണി അവാർഡ് വാങ്ങിയതിന് പിന്നാലെ കാളിദാസിനെ അവതാരിക വേദിയിലേക്ക് ക്ഷണിച്ചു. വേദിയിലെത്തിയ കാളിദാസിനോട് തരിണിയുമായുള്ള ബന്ധം എന്താണെന്ന് ചോദിച്ചപ്പോഴാണ് തങ്ങൾ വിവാഹിതരാകാൻ പോകുകയാണ് എന്ന് നടൻ പറഞ്ഞത്. തുടർന്ന് സൂര്യയുടെ ശബ്ദത്തിൽ തരിണിയെ പ്രപ്പോസ് ചെയ്യുകയും ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us