ആ വേഷം എന്തിനാണ് ചെയ്യുന്നത് എന്ന് ഒരുപാട് പേർ ചോദിച്ചു,എന്റെ സന്തോഷമാണ് ഞാൻ നോക്കിയത്: ബിജു മേനോൻ

'എന്തു ചെയ്യുന്നു എന്നു മാത്രമല്ല, എന്ത് ചെയ്യാനുണ്ട് എന്നതും പ്രസക്തമാണ്'

dot image

നിരവധി കഥാപാത്രങ്ങളിലൂടെ നടനായും സഹനടനായും വില്ലനായും പ്രേക്ഷക മനസിൽ ഇടം നേടിയ നടനാണ് ബിജു മേനോൻ. 'റാംജി റാവു സ്പീക്കിംഗി'ലൂടെ തുടങ്ങി ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസിൽ തുടരുന്ന 'ഗരുഡ'നിൽ വരെ എത്തിനിൽക്കുകയാണ് ബിജു മേനോന്റെ അഭിനയ ജീവിതം. എന്നിരുന്നാലും ഒരുപാട് സിനിമകൾ ചെയ്യുന്നതിലല്ല സംതൃപ്തിയുള്ള കഥാപാത്രം ചെയ്യുന്നതിലാണ് കാര്യമെന്നാണ് ബിജു മേനോന്റെ അഭിപ്രായം.

ഏതെങ്കിലും രീതിയിൽ പുതുമ നൽകുന്ന കഥാപാത്രങ്ങൾക്കൊപ്പം സഹകരിക്കാനാണ് താത്പര്യം. എന്തു ചെയ്യുന്നു എന്നു മാത്രമല്ല, എന്ത് ചെയ്യാനുണ്ട് എന്നതും പ്രസക്തമാണെന്നും ബിജു മേനോൻ പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസു തുറന്നത്. തന്റെ പുതിയ ചിത്രം ഗരുഡനെ കുറിച്ചും സുരേഷ് ഗോപിയുമായുള്ള അഭിനയ മുഹൂർത്തങ്ങളെ കുറിച്ചും ബിജു മോനോൻ സംസാരിച്ചു.

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി'ന് ശേഷം അഭിനവ് സുന്ദർ നായക്; പുതിയ ചിത്രം പ്രഖ്യാപിച്ചു
ഒരുപാട് സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമില്ലാത്ത വ്യക്തിയാണ് ഞാൻ. ചെറുതെങ്കിലും പ്രേക്ഷകരുടെ മനസിൽ നിൽക്കുന്ന, സ്വയം സംതൃപ്തി നൽകുന്ന വേഷങ്ങൾക്കൊപ്പം സഞ്ചരിക്കണം എന്നാണ് ഇപ്പോഴത്തെ തീരുമാനം. ഏതെങ്കിലും രീതിയിൽ പുതുമ നൽകുന്ന കഥാപാത്രങ്ങൾക്കൊപ്പം സഹകരിക്കാനാണ് താത്പര്യം. കൊവിഡ് കാലത്താണ് 'ആർക്കറിയാ'മിലെ പ്രായം ചെന്ന വേഷം ചെയ്യുന്നത്. എന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു വേഷം ചെയ്യുന്നതെന്ന് ഒരുപാട് പേർ ചോദിച്ചു. അത് ചെയ്യുമ്പോൾ എനിക്ക് ലഭിച്ച സന്തോഷം, അതാണ് ആ സമയം ഞാൻ നോക്കിയത്. എന്തു ചെയ്യുന്നു എന്നും മാത്രമല്ല, എന്ത് ചെയ്യാനുണ്ട് എന്നതും പ്രസക്തമാണ്.
ബിജു മേനോൻ പറഞ്ഞു.
ഒടിടി വിപ്ലവം അന്യഭാഷാ ത്രില്ലറുകളിലേക്ക് കാണികളെ എത്തിച്ചു,അവരിന്ന് ഗ്ലോബലാണ്; മിഥുൻ മാനുവൽ തോമസ്
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുമായി ഒന്നിച്ചതിനെ കുറിച്ചും ബിജു മേനോൻ പറഞ്ഞു, 'ക്രിസ്ത്യൻ ബ്രദേഴ്സി'ന് ശേഷം ഞങ്ങൾ ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. ഒന്നിച്ച് സിനിമ ചെയ്യില്ലെങ്കിലും സ്ഥിരം കാണാറില്ലെങ്കിലും ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് കുറവൊന്നുമില്ല. സുരേഷ് ഗോപി സിനിമകളിൽ അദ്ദേഹത്തിന്റെ ടീമിലൊരാളായി ഒരുപാട് തവണ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിൽ അദ്ദേഹവുമായി നേർക്കുനേർ നിൽക്കുന്ന, എതിർപക്ഷ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്. സുരേഷേട്ടനുമായുള്ള പൊരുത്തം സീനുകൾ ഭംഗിയാക്കാൻ സഹായിച്ചിട്ടുണ്ട്.
നടൻ കൂട്ടിച്ചേർത്തു.
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us