
തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര വീണ്ടുമെത്തുന്നു. അനൂപ് മേനോനും അസീസ് നെടുമങ്ങാടും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മനോജ് പാലോടൻ ആണ്. കാലാവസ്ഥ നിരീ ക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരാണ് ഇരുവരുടെയും കഥാപാത്രങ്ങൾ.
ഫാൻ ഫൈറ്റിന് കളമൊരുക്കി 'എമ്പുരാനും' 'ബസൂക്ക'യും; ഏത് സ്റ്റൈലും ഇവിടെ ഓക്കെയെന്ന് മമ്മൂട്ടി ആരാധകർഹാസ്യത്തിന് പ്രാധാന്യം നൽകുന്നതാണ് ചിത്രം. 'ഹാപ്പി ഹസ്ബൻഡ്സ്', 'ഹസ്ബൻഡ്സ് ഇൻ ഗോവ', 'ആഗ്രി ബേബീസ്', 'ഹലോ നമസ്തെ' തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര ഒരു ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ചിത്രമാണിത്. 2016ൽ പുറത്തിറങ്ങിയ 'ഹലോ നമസ്തെ' ആണ് കൃഷ്ണ പൂജപ്പുര അവസാനം തിരക്കഥ എഴുതിയ സിനിമ.
സലാറോ ജവാനോ കേമൻ?; ഒടിടി വമ്പൻ തുകയ്ക്കെടുത്ത ചിത്രങ്ങൾബി കെ ഹരിനാരായണൻ ആണ് ഗാനങ്ങൾ എഴുതുന്നത്. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളേരി സംഗീത സംവിധാനം നിർവഹിക്കുന്നു. തോട്ടിങ്ങൽ ഫിലിംസിന്റെ ബാനറിൽ ഷമീർ തോട്ടിങ്ങൽ ആണ് നിർമ്മാണം. ജനുവരി മൂന്നിന് ചിത്രീകരണം ആരംഭിക്കും. എറണാകുളം, വാഗമൺ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻ.