ഒടിടി പ്രേമികള്ക്ക് നിരാശപ്പെടേണ്ടി വരുമോ? തിരിച്ചടിയാകുമോ കേന്ദ്രസര്ക്കാരിന്റെ പുതിയ നീക്കം?

ഉള്ളടക്കം സംബന്ധിച്ച വിഷയങ്ങളിൽ സ്ട്രീമിങ് കമ്പനികൾക്കെതിരായ നിരീക്ഷണം ശക്തമാക്കിയതിന്റെ സാഹചര്യത്തിലാണ് പുതിയ ബില്ല്

dot image

ഡൽഹി: ഷാരൂഖിന്റെ രണ്ടാമത്തെ ആയിരം കോടി ചിത്രം 'ജവാൻ' ഒടിടിയിൽ എത്തിയത് ഏതാനും നാളുകൾക്ക് മുൻപാണ്. തിയേറ്ററിൽ പ്രേക്ഷകർ ആസ്വദിച്ച ജവാനായല്ല, സെൻസർ ബോർഡ് മുറിച്ചു കളഞ്ഞ, തിയേറ്ററിൽ പ്രദർശിപ്പിക്കാത്ത സീനുകൾ ചേർത്ത എക്സ്റ്റെന്ഡഡ് വേർഷനായാണ് ചിത്രം ഒടിടിയിൽ ഇറങ്ങിയത്. എന്നാൽ ഒടിടിയിൽ ലഭിക്കുന്ന ഈ സൗകര്യം ഇനി ഉണ്ടായേക്കില്ല എന്ന് പറയേണ്ടി വരും. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ പുതിയ ബില്ല് തയാറാക്കിയെന്ന വാർത്ത ഇന്നലെ എത്തിയിരുന്നു. പുതിയ ബില്ല് പാസാകുന്നതോടു കൂടി ഉള്ളടക്കത്തിൽ അശ്ലീലവും അക്രമവും ഉൾക്കൊള്ളുന്ന സീനുകൾക്ക് നിയന്ത്രണം വരും.

നെറ്റ്ഫ്ലിക്സ്, ഡിസ്നി ഹോട്സ്റ്റാർ, ആമസോൺ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരട് സംപ്രേഷണ ബില്ലുമായി കേന്ദ്ര സർക്കാർ തയാറാക്കിയിരിക്കുന്നത്. ഉള്ളടക്കം സംബന്ധിച്ച വിഷയങ്ങളിൽ സ്ട്രീമിങ് കമ്പനികൾക്കെതിരായ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ ബില്ല്.

കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലേയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകളെ പൂർണമായി കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള ഈ കരട് ബില്ല് നിലവിലുള്ള കേബിൾ ടെലിവിഷൻ നെറ്റ്വർക്ക്സ് (റെഗുലേഷൻ) നിയമത്തിന് പകരമായാണ് തയാറാക്കിയത്. സംപ്രേഷണം ചെയ്യുന്നവർക്ക് തന്നെ ഉള്ളടക്കം പരിശോധിക്കുന്നതിനുള്ള കമ്മിറ്റികൾ രൂപവത്കരിക്കണമെന്നാതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. കൂടാതെ സ്വയം നിയന്ത്രണത്തിനുള്ള സാധ്യതകളും ബിൽ ഉറപ്പ് നൽകുന്നുണ്ട്.

ആ വേഷം എന്തിനാണ് ചെയ്യുന്നത് എന്ന് ഒരുപാട് പേർ ചോദിച്ചു,എന്റെ സന്തോഷമാണ് ഞാൻ നോക്കിയത്: ബിജു മേനോൻ

എല്ലാ ഓൺലൈൻ, വാർത്താ മാധ്യമ പ്ലാറ്റ്ഫോമുകളുടെ മേലും നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് ഈ ബില്ല്. സാമൂഹിക മേഖലകളിൽ നിന്നുള്ള വിവിധ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഉള്ളടക്ക പരിശോധനാ സമിതികൾ (സിഇസി) രൂപവത്കരിക്കുക. രേഖയിലുള്ള വ്യവസ്ഥകൾ ലംഘിക്കുന്ന പ്ലാറ്റ്ഫോമുകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാനും സമിതിക്ക് അധികാരമുണ്ട്. കരട് ബില്ലിൽ അഭിപ്രായമറിയിക്കുന്നതിന് പൊതുജനങ്ങൾക്കും സംപ്രേഷണ സ്ഥാപനങ്ങൾക്കും 30 ദിവസത്തെ സമയമാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്.

ഒടിടി വിപ്ലവം അന്യഭാഷാ ത്രില്ലറുകളിലേക്ക് കാണികളെ എത്തിച്ചു,അവരിന്ന് ഗ്ലോബലാണ്; മിഥുൻ മാനുവൽ തോമസ്

ഇന്ത്യൻ സിനിമകൾ സെൻസർ ബോർഡ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്ക് ഇത്തരം നിയന്ത്രണമുണ്ടായിരുന്നില്ല. എന്നാൽ ഓൺലൈനിൽ ഒരു സിനിമയോ മറ്റെന്തെങ്കിലും ഉളളടക്കങ്ങളോ പ്രദർശിപ്പിക്കുന്നതിന് മുമ്പ് അതിൽ അശ്ലീലവും അക്രമവും ഉള്ള സീനുകൾ ഒഴിവാക്കുന്നതിന് സ്വതന്ത്ര പരിശോധന നടത്തണമെന്ന് സ്ട്രീമിങ് കമ്പനികൾക്ക് മന്ത്രാലയം സ്വകാര്യമായി നിർദേശം നൽകിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us