കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പുതിയ ചിത്രം ജിഗർതണ്ഡ ഡബിൾഎക്സിനെ പ്രശംസിച്ച് സംവിധായകൻ ശങ്കർ. കാർത്തിക് സുബ്ബരാജ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഏറ്റവും മികച്ച സിനിമ എന്നാണ് ശങ്കർ കുറിച്ചത്. രണ്ടാം പകുതി തീർത്തും അപ്രതീക്ഷിതമെന്നും കഥാപാത്രങ്ങൾക്കിടയിലെ യാത്ര ഗംഭീരമാന്നെന്നും രാഘവ ലോറൻസ്, എസ് ജെ സൂര്യ, സംഗീത സംവിധായകൻ സന്തോഷ് നാരായണൻ തുടങ്ങിയവരെയും ശങ്കർ പ്രകീർത്തിച്ചു.
ജിഗർതണ്ഡയെ അഭിനന്ദിച്ച് നടൻ ധനുഷും രംഗത്തെത്തിയിരുന്നു. സംവിധായകൻ കാർത്തിക് സുബ്ബരാജിനെ അഭിനന്ദിച്ചുകൊണ്ട് സിനിമയുടെ ക്രാഫ്റ്റ് മികച്ചതാണെന്നാണ് ധനുഷ് പറഞ്ഞത്. എസ് ജെ സൂര്യയുടെ അസാധാരണമായ പ്രകടനത്തെ പ്രശംസിക്കുകയും രാഘവ ലോറൻസിനെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
'ജിഗർതണ്ഡ ഡബിൾ എക്സ്' കേരളത്തിൽ ഹിറ്റ്; കളക്ഷൻ ഇങ്ങനെ2014ൽ തമിഴകത്ത് ട്രെൻഡ് സെറ്ററായ 'ജിഗർതണ്ഡ'യുടെ രണ്ടാം ഭാഗം 'ജിഗർതണ്ഡ ഡബിൾഎക്സ്' കേരളത്തിൽ കളക്ഷൻ കണക്കുകളിൽ മുന്നിലാണ്. രണ്ട് ദിവസത്തിൽ ചിത്രം 50 ലക്ഷം രൂപ കളക്ഷൻ നേടി. ഈ വാരാന്ത്യം പൂർത്തിയാകുമ്പോഴേയ്ക്കും 90 ലക്ഷം രൂപ കേരളത്തിൽ നിന്നും സിനിമ നേടുമെന്നാണ് പ്രതീക്ഷ.