'ഭീഷ്മ പർവ്വം' തിരക്കഥാകൃത്തിന്റെ അടുത്ത ചിത്രം ബി ഉണ്ണികൃഷ്ണനൊപ്പം; മോഹൻലാൽ നായകൻ

സമൂഹമാധ്യമങ്ങളിലൂടെ ദേവദത്ത് തന്നെയാണ് വിവരം അറിയിച്ചത്

dot image

'ഭീഷ്മ പർവ്വം' തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുടെ പുതിയ ചിത്രം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യും. മോഹൻലാൽ ആണ് നായകൻ എന്നാണ് റിപ്പോർട്ട്. ബി ഉണ്ണികൃഷ്ണനായി തിരക്കഥ ഒരുക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ ദേവദത്ത് തന്നെയാണ് അറിയിച്ചത്.

സല്ലു ഭായിയുടെ തിരിച്ചുവരവ്; 'ടൈഗർ 3'ക്ക് ആദ്യ ദിനം മികച്ച കളക്ഷൻ

ഭീഷ്മ പർവ്വത്തിൽ അമൽ നീരദിനൊപ്പം സഹരചയിതാവ് ആയിരുന്നത് കൂടാതെ 'കുമ്പളങ്ങി നൈറ്റ്സി'ൽ സഹസംവിധായകനായും ദേവദത്ത് ഷാജി പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകനായും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അദ്ദേഹം. 'ജാനെമൻ', 'ജയ ജയ ജയ ജയ ഹേ', 'വികൃതി' തുടങ്ങിയ സിനിമകളുടെ നിർമ്മാതാക്കളായ ചിയേഴ്സ് എൻറർടെയ്ൻമെൻറ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൻറെ തിരക്കഥയും ദേവദത്ത് ഷാജിയാണ് ഒരുക്കുന്നത്.

തിയേറ്റർ റണ്ണിൽ കോടികൾ വാരി; 'ലിയോ' ഒടിടി റിലീസ് ഈ തീയതിയിൽ

മമ്മൂട്ടിയുടെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു 'ഭീഷ്മ പർവ്വം'. ബിഗ് ബി എന്ന ട്രെൻഡ് സെറ്റർ ചിത്രം പുറത്തിറങ്ങി 14 വർഷത്തിനു ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ചത് വലിയ പ്രീ റിലീസ് ഹൈപ്പാണ് ചിത്രത്തിന് നൽകിയത്. പ്രതീക്ഷയ്ക്കൊത്ത് ഉയർന്നുവെന്ന പ്രതികരണം കൂടി ലഭിച്ചതോടെ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us