കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പുതിയ ചിത്രം ജിഗർതണ്ഡ ഡബിൾഎക്സിനെ പ്രശംസിച്ച് സംവിധായകൻ വിഗ്നേശ് ശിവൻ. രാജ്യ വ്യാപകമായി മികച്ച പ്രതികരണങ്ങൾ ലഭിക്കവെ അതിശയകരമായ കലാസൃഷ്ടി എന്നാണ് സംവിധായകൻ ചിത്രത്തെ വിശേഷിപ്പിച്ചത്. എഴുത്തിലെയും സംവിധാനത്തിലെയും മികവിനെ അഭിനന്ദിക്കുന്നതിനൊപ്പം ഛായാഗ്രാഹകൻ തിരുവിനെ ജീനിയസ് എന്നാണ് വിഗ്നേശ് വിശേഷിപ്പിച്ചത്.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വായനശാലകൾ വരും; നടൻ വിജയ്യുടെ പുതിയ സംരംഭംWhat a stunning piece of ART from @karthiksubbaraj ! The finesse in his film making has peaked in Jigarthanda double X ! The conviction in writing , the efforts in the execution with a genius Cinematographer in Thiru sir ! What they have pulled off is highly appreciable and is… pic.twitter.com/ZbfZrGvPfT
— VigneshShivan (@VigneshShivN) November 13, 2023
ജിഗർതണ്ഡയെ അഭിനന്ദിച്ച് നടൻ ധനുഷും സംവിധായകൻ ശങ്കറും രംഗത്തെത്തിയിരുന്നു. സംവിധായകൻ കാർത്തിക് സുബ്ബരാജിനെ അഭിനന്ദിച്ചുകൊണ്ട് സിനിമയുടെ ക്രാഫ്റ്റ് മികച്ചതാണെന്നാണ് ധനുഷ് പറഞ്ഞത്. എസ് ജെ സൂര്യയുടെ അസാധാരണമായ പ്രകടനത്തെ അദ്ദേഹം പ്രശംസിക്കുകയും രാഘവ ലോറൻസിനെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കാർത്തിക് സുബ്ബരാജ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഏറ്റവും മികച്ച സിനിമ എന്നാണ് ശങ്കർ കുറിച്ചത്.
തമിഴിലെ വമ്പൻ ക്ലാഷ്; 'കങ്കുവ'യും 'ഇന്ത്യൻ 2'വും ഒരേദിവസം റിലീസിന്2014ൽ തമിഴകത്ത് ട്രെൻഡ് സെറ്ററായ 'ജിഗർതണ്ഡ'യുടെ രണ്ടാം ഭാഗം 'ജിഗർതണ്ഡ ഡബിൾ എക്സ്' കേരളത്തിൽ കളക്ഷൻ കണക്കുകളിൽ മുന്നിലാണ്. രണ്ട് ദിവസത്തിൽ ചിത്രം 50 ലക്ഷം രൂപ നേടിയിട്ടുണ്ട്. ഈ വാരാന്ത്യം പൂർത്തിയാകുമ്പോഴേയ്ക്കും 90 ലക്ഷം രൂപ കേരളത്തിൽ നിന്നും സിനിമ നേടുമെന്നാണ് പ്രതീക്ഷ.