അരുൺ രാജിന്റെ സിനിമ ഏറ്റെടുത്ത് നിർമ്മാണ കമ്പനി; തീരുമാനം റിപ്പോർട്ടർ വാർത്തയെ തുടർന്ന്

സിനിമയുടെ പേരും സർട്ടിഫിക്കറ്റും മാറിയതോടെ വിതരണക്കാർ പിൻവാങ്ങിയെന്നും ഇതുമൂലം സിനിമയ്ക്കായി പണം ചെലവഴിച്ച നിർമ്മാതാക്കളും പ്രതിസന്ധി നേരിടുകയാണെന്നുമുള്ള റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് നിർമ്മാണ കമ്പനി സിനിമ ഏറ്റെടുക്കാൻ തീരുമാനിച്ചത്

dot image

കൊച്ചി: സെൻസർ ബോർഡിൽ നിന്ന് ജാതി വിവേചനം നേരിടുന്നുവെന്ന ആരോപണമുന്നയിച്ച സംവിധായകൻ അരുൺ രാജിന്റെ സിനിമ ഏറ്റെടുത്ത് നിർമ്മാണ കമ്പനി. സെൻസർ ബോർഡ് അംഗങ്ങളുടെ ജാതി വിവേചനം മൂലം സിനിമയുടെ പേര് മാറ്റേണ്ടി വന്നതായും ചില രംഗങ്ങൾ ഒഴിവാക്കേണ്ടി വന്നതായും അരുൺ ആരോപിച്ചിരുന്നു. സിനിമയുടെ പേരും സർട്ടിഫിക്കറ്റും മാറിയതോടെ വിതരണക്കാർ പിൻവാങ്ങിയെന്നും ഇതുമൂലം സിനിമയ്ക്കായി പണം ചെലവഴിച്ച നിർമ്മാതാക്കളും പ്രതിസന്ധി നേരിടുകയാണെന്നുമുള്ള റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് നിർമ്മാണ കമ്പനി സിനിമ ഏറ്റെടുക്കാൻ തീരുമാനിച്ചത്. കൊച്ചി ആസ്ഥാനമായുള്ള തന്ത്ര മീഡിയാസ് ആണ് സിനിമയുടെ വിതരണം ഏറ്റെടുത്തത്.

'കുരിശ്' എന്ന പേരും ചിത്രത്തിന്റെ പ്രമേയവും ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് ചില മാറ്റങ്ങൾക്ക് നിർദേശിച്ചത്. പക്ഷേ ഈ നിർദ്ദേശങ്ങൾ അത്രയും തന്നോടുള്ള ജാതി വിവേചനം മൂലമായിരുന്നു എന്നാണ് അരുൺ രാജ് പറയുന്നത്. മതവികാരം വ്രണപ്പെടുത്തുന്നു എന്ന കാരണം പറഞ്ഞാണ് സിനിമയുടെ പേരും ചില രംഗങ്ങളും മാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. നവംബർ 24ന് റിലീസിനെത്തുന്ന സിനിമയ്ക്ക് സംസ്ഥാനത്ത് മുപ്പതിന് മുകളിൽ സ്ക്രീനുകളിൽ പ്രദർശനമുണ്ട്.

മതങ്ങളുടെ മറവിൽ നടക്കുന്ന തിന്മകളെ ചൂണ്ടിക്കാട്ടുന്ന ഒരു ചെറിയ സിനിമ ഒരുക്കുക എന്നതായിരുന്നു ആലപ്പുഴ സ്വദേശി അരുൺ രാജിന്റെ സ്വപ്നം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us