28-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള; ഔദ്യോഗിക ഫെസ്റ്റിവൽ ഡിസൈൻ പുറത്തിറക്കി

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രകാശനം ചെയ്തത്

dot image

തിരുവന്തപുരം: അനന്തപുരി സിനിമാസ്വാദകരുടെ ഇടമാകാൻ ഇനി ദിവസങ്ങൾ മാത്രം. 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐഎഫ്എഫ്കെ) ഡിസംബർ എട്ടിന് തിരശീലയുയരും. ചലച്ചിത്ര മേളയുടെ ഭാഗമായി ഔദ്യോഗിക ഫെസ്റ്റിവൽ ഡിസൈൻ പുറത്തിറക്കി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രകാശനം ചെയ്തത്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഐഎഫ്എഫ്കെയുടെ സംഘാടക സമിതി രൂപീകരിച്ചു. മേളയുടെ വിവിധ വിഭാഗങ്ങളിലേക്ക് പ്രവർത്തിക്കുന്നതിനായും അപേക്ഷകൾ ക്ഷണിച്ചു കഴിഞ്ഞു. മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.

മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് നവാഗത സംവിധായകന്റേത് ഉൾപ്പെടെ രണ്ടു ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഡോൺ പാലത്തറയുടെ ‘ഫാമിലി’, നവാഗത സംവിധായകൻ ഫാസിൽ റസാഖിന്റെ ‘തടവ്’ എന്നീ സിനിമകളാണ് തിരഞ്ഞെടുത്തത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്.

'ബാന്ദ്ര'യ്ക്ക് നെഗറ്റീവ് റിവ്യു; യൂട്യൂബര്മാര്ക്കെതിരെ കോടതിയില് ഹര്ജി നൽകി നിർമ്മാതാക്കൾ

എട്ട് നവാഗത സംവിധായകരുടെയും രണ്ട് വനിത സംവിധാകരുടെയും ചിത്രങ്ങള് ഉൾപ്പെടെയാണിത്. നവാഗത സംവിധായകരായ ആനന്ദ് ഏകർഷിയുടെ ‘ആട്ടം’, ശാലിനി ഉഷാദേവിയുടെ ‘എന്നെന്നും’, കെ. റിനോഷിന്റെ ‘ഫൈവ് ഫസ്റ്റ് ഡേറ്റ്സ്’, വി. ശരത്കുമാറിന്റെ ‘നീലമുടി’, ഗഗൻദേവിന്റെ ‘ആപ്പിൾ ചെടികൾ’, ശ്രുതി ശരണ്യത്തിന്റെ ‘ബി 32 മുതൽ 44 വരെ’ , വിഘ്നേഷ് പി. ശശിധരന്റെ ‘ഷെഹർ സാദേ’, സുനിൽ കുടമാളൂരിന്റെ ‘വലസൈ പറവകൾ’ എന്നിവയും പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ദായം’, സതീഷാ ബാബുസേനൻ,സന്തോഷ് ബാബു സേനൻ എന്നിവർ ചേർന്നൊരുക്കിയ ‘ആനന്ദ് മോണോലിസ മരണവും കാത്ത്’, രഞ്ജൻ പ്രമോദിന്റെ ‘ഒ ബേബി’, ജിയോബേബിയുടെ ‘കാതൽ, ദ കോർ’ എന്നീ ചിത്രങ്ങളുമാണ് തിരഞ്ഞെടുത്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us