എംസിയുവിലെ ചരിത്ര പരാജയം; ബോക്സ് ഓഫീസിൽ തകർന്ന് 'ദ മാർവൽസ്'

നിർമ്മാണ ചെലവിന്റെ പകുതിയിൽ പോലും എത്തിക്കാൻ ചിത്രത്തിന് സാധിച്ചില്ല, 274.80 മില്ല്യൺ ഡോളറാണ് ദ മാർവൽസിന്റെ ബജറ്റ്

dot image

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറ്റവും പുതിയ ചിത്രമായ 'ദ മാർവൽസ്' ഹോളിവുഡ് ബോക്സ് ഓഫീസിനെ നിരാശയിലാഴ്ത്തുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. 'മിസ് മാർവലി'ന്റെ തുടർച്ചയായെത്തിയ ചിത്രം നാല് ദിവസം കൊണ്ട് നോർത്ത് അമേരിക്കയിൽ നിന്ന് മാത്രം 46.11 മില്ല്യൺ യുഎസ് ഡോളറാണ് നേടിയത്. ആഗോള തലത്തിൽ ചിത്രം 102.2 മില്ല്യൺ യുഎസ് ഡോളറും നേടിയതായി ബോക്സ് ഓഫീസ് മോജോയുടെ റിപ്പോർട്ടിൽ പറയുന്നു. അതായത്, നിർമ്മാണ ചെലവിന്റെ പകുതി പോലും എത്തിക്കാൻ ചിത്രത്തിന് സാധിച്ചില്ല, 274.80 മില്ല്യൺ ഡോളറാണ് ദ മാർവൽസിന്റെ ബജറ്റ്.

'ബാന്ദ്ര'യ്ക്ക് നെഗറ്റീവ് റിവ്യു; യൂട്യൂബര്മാര്ക്കെതിരെ കോടതിയില് ഹര്ജി നൽകി നിർമ്മാതാക്കൾ

ചിത്രം പുറത്തിറങ്ങി അധികം ദിവസമാകാത്തതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ ലാഭം നേടാനായില്ലെങ്കിലും മുടക്ക് മുതൽ ലഭിക്കുമെന്ന നിരീക്ഷണവുമുണ്ട്. ചിത്രത്തിന് ലാഭമുണ്ടാകണമെങ്കിൽ ആഗോളതലത്തിൽ 440 മില്ല്യൺ യുഎസ് ഡോളർ എങ്കിലും കളക്ഷൻ നേടണം. വമ്പൻ ബജറ്റിൽ നിർമ്മിക്കുന്ന എംസിയുവിന്റെ 33ാമത്തെ ചലച്ചിത്രമാണ് ദ മാർവൽസ്.

28-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള; ഔദ്യോഗിക ഫെസ്റ്റിവൽ ഡിസൈൻ പുറത്തിറക്കി

മാർവലിന്റെ വനിത സൂപ്പർ ഹീറോകളുടെ ഒന്നിക്കലാണ് ചിത്രം പറയുന്നത്. ക്യാപ്റ്റൻ മാർവൽ,മോണിക്ക റാംബോ, മിസ് മാർവലായ കമലാ ഖാൻ, നിക് ഫ്യൂരി എന്നീ എംസിയു കഥാപാത്രങ്ങളും മാർവൽസിന്റെ ഭാഗമാകുന്നുണ്ട്. 2023 നവംബർ 10നാണ് ചിത്രം ആഗോള വ്യാപകമായി റിലീസ് ചെയ്തത്. ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും 'ദ മാർവൽസ്' തിയേറ്ററുകളിലെത്തിയിരുന്നു.

dot image
To advertise here,contact us
dot image