മേക്കിങ്ങ്, കണ്ടന്റ്, അഭിനയം:-എല്ലാം കൊണ്ടും ഭാഷാഭേദമന്യേ ജിഗർതണ്ഡ വിജയത്തിലാണ്. കാർത്തിക് സുബ്ബരാജ് സംവിധാനത്തിലൊരുങ്ങിയ ചിത്രം രണ്ടാം വാരവും ഡബിൾ പഞ്ചോടെയാണ് പ്രദർശനം തുടരുന്നത്. തമിഴ് നാടിന് പുറമെ കേരളത്തിലും ചിത്രത്തിൻ്റെ സ്ക്രീൻ കൗണ്ട് കൂട്ടിയിരിക്കുകയാണ്.
നവംബർ 10ന് ചിത്രം 105 തിയേറ്ററുകളിലാണ് എത്തിയത്. എന്നാൽ രണ്ടാം വാരം 150 തിയറ്ററുകളിലേക്ക് സ്ക്രീൻ കൗണ്ട് വ്യാപിച്ചിരിക്കുകയാണ്. രാഘവ ലോറൻസ്, എസ് ജെ സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം 2014 ൽ പുറത്തെത്തിയ ജിഗർതണ്ടയുടെ സീക്വൽ ആണ്.
സൂര്യ ഉപേക്ഷിച്ച 'ധ്രുവ നച്ചത്തിരം'; കാരണം വ്യക്തമാക്കി ഗൗതം മേനോൻപിരീയഡ് ആക്ഷൻ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം ദീപാവലി റിലീസ് ആയി നവംബർ 10 നാണ് എത്തിയത്. ആദ്യ ഷോകൾക്കിപ്പുറം പോസിറ്റീവ് അഭിപ്രായം വന്നതോടെ വാരാന്ത്യത്തിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴ്നാടിനൊപ്പം കേരളത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. കാർത്തിക് സുബ്ബരാജിന്റെ കരിയറിലെ മികച്ച ചിത്രമെന്നാണ് ജിഗർതണ്ഡ ഡബിൾ എക്സിനെ അടയാളപ്പെടുത്തുന്നത്.