ഡീപ്ഫെയ്ക്; പ്രചരിക്കുന്ന ചിത്രങ്ങളിൽ മലയാളി നടിമാരും; യുവാവിനെ പൊലീസ് പിടികൂടി, ചോദ്യം ചെയ്തു

ഒരാളെ പിടികൂടിയതു കൊണ്ടോ ചോദ്യം ചെയ്തതു കൊണ്ടോ അവസാനിക്കുന്നതല്ല ഇത്തരം കേസുകൾ

dot image

സമൂഹ മാധ്യമങ്ങളിൽ നടി രശ്മിക മന്ദാനയുടെ ഡീപ്ഫെയ്ക് വീഡിയോ പ്രചരിപ്പിച്ച 19 കാരനായ ബീഹാറിയെ പൊലീസ് കഴിഞ്ഞ ദിവസം പടികൂടിയിരുന്നു, ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ വീഡിയോ ആദ്യം ഷെയർ ചെയ്ത വ്യക്തി എന്നതിനപ്പുറം പ്രതിയെ അറസ്റ്റ് ചെയ്ത് മുൻപോട്ടുള്ള നടപടിയെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ഡീപ്ഫെയ്ക് വീഡിയോകളിൽ രശ്മിക മാത്രമല്ല ഇരയായിട്ടുള്ളത്. കഴിഞ്ഞ ദിവസം ബോളിവുഡ് നടി കജോളിന്റെ ഡീപ്ഫെയ്ക് പുറത്തു വന്നതായുള്ള വാർത്തകളുമെത്തിയിരുന്നു. ഒരാളെ പിടികൂടിയതു കൊണ്ടോ ചോദ്യം ചെയ്തതു കൊണ്ടോ അവസാനിക്കുന്നതല്ല ഇത്തരം കേസുകൾ.

പ്രിയങ്ക ചോപ്ര, കാജോൾ, അനുഷ്ക ശർമ, കിയാര അദ്വാനി, തമന്ന ഭാട്ടിയ, പൂജ ഹെഡ്ഗെ, ഐശ്വര്യ റായ് എന്നുതുടങ്ങി ഒട്ടേറെ മലയാളം, തെലുങ്ക് തമിഴ് നടിമാരും വ്യാജ വീഡിയോകളുടെ ഇരകളായി എന്നേ മാറിക്കഴിഞ്ഞു. ഓൺലൈനിൽ സുലഭമായി എഐ ടൂളുകളുള്ളതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലിരുന്നും ആരുടെ വേണമെങ്കിലും ഡീപ്ഫെയ്കുകൾ നിർമ്മിക്കാം.

ഡീപ് ഫെയ്ക് ചെയ്തുവരുന്ന 90 ശതമാനം വിഡിയോകളും പോൺ ആണെന്നാണ് സൈബർ ഗവേഷണ കമ്പനിയായ സെൻസിറ്റി അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വര്ഷത്തിൽ മൂന്ന് ലക്ഷം ഡീപ്ഫെയ്ക് വീഡിയോകളെങ്കിലും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും കാഴ്ചക്കാരുള്ളതാകട്ടെ വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്ന വീഡിയോകൾക്കാണ്. 30 കോടിയോളം കാഴ്ചക്കാർ ഡീപ്ഫെയ്ക് പോണുകൾക്കായി മാത്രമുള്ള വെബ്സൈറ്റുകൾക്ക് ഉണ്ടായതായി പിസിമാഗ് റിപ്പോർട്ടു ചെയ്യുന്നു.

റിയൽ ഏത്, ഫെയ്ക് ഏത് എന്ന് തിരിച്ചറിയാൻ പോലും ചില സന്ദർഭങ്ങളിൽ പ്രയാസമാണ്. എങ്കിലും ചില വ്യത്യാസങ്ങൾ ശ്രദ്ധിച്ചാൽ ഏത് വ്യാജനെയും അറിയാൻ കഴിയും.

> ഡീപ്ഫെയ്ക് വീഡിയോകളിലെ ഓഡിയോയിലൂടെ ഫെയ്ക് വീഡിയോ തിരിച്ചറിയാനാകും. അതിലാദ്യം വീഡിയോയിലും ഓഡിയോയിലുമുള്ള ചേർച്ചയില്ലായ്മയായിരിക്കും. .

> അല്ലെങ്കിൽ വ്യക്തിയുടെ ശബ്ദം റോബോട്ടിക് ആയി തോന്നാം.

> മുഖഭാവങ്ങളും ചലനങ്ങളും അസ്വാഭാവികമായി തോന്നും.

> ഡീപ്ഫെയ്ക്കിന് കണ്ണുകളുടെയും വായയുടെയും സൂക്ഷ്മമായ ചലനങ്ങൾ ആവർത്തിക്കാൻ പ്രയാസമാണ്.

> മുഖത്തിലുണ്ടാകുന്ന വ്യത്യാസം കണ്ണുകളുടെ ചലനം എന്നിവ വ്യാജ വീഡിയോയെ തിരിച്ചറിയാൻ സാധിക്കും.

> ഡീപ്ഫെയ്കിനെ കണ്ടെത്തുന്ന ടൂൾസാണ് മറ്റൊരു മാർഗം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us