തിയേറ്ററുകൾ നിറയുന്ന ഉത്സവകാലമാണ് തമിഴകത്തിന് ദീപാവലി. 'ജിഗർതണ്ഡ ഡബിൾ എക്സ്', 'ജപ്പാൻ', 'റെയ്ഡ്', 'കിഡ' എന്നീ ചിത്രങ്ങളാണ് ഈ ദീപാവലിയ്ക്ക് തിയേറ്ററുകളിൽ എത്തിയത്. കാർത്തി ചിത്രം ജപ്പാനും കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതണ്ഡയും തമ്മിലായിരുന്നു പ്രധാന മത്സരം. ആദ്യ ദിനം താരതമ്യേന മെച്ചപ്പെട്ട കളക്ഷൻ നേടാൻ കാർത്തി ചിത്രത്തിനായെങ്കിലും പിന്നീട് ബോക്സ് ഓഫീസിൽ കൂപ്പുകുത്തുകയാണുണ്ടായത്.
ഡീപ്ഫെയ്ക്; പ്രചരിക്കുന്ന ചിത്രങ്ങളിൽ മലയാളി നടിമാരും; യുവാവിനെ പൊലീസ് പിടികൂടി, ചോദ്യം ചെയ്തുതിയേറ്ററുകളിൽ എട്ട് ദിവസങ്ങൾ പൂർത്തിയായിരിക്കെ കൂടുതൽ സ്ക്രീനുകൾ നേടിയാണ് ജിഗർതണ്ഡ മുന്നേറുന്നത്. റിലീസ് ദിവസം 105 തിയേറ്ററുകളിൽ എത്തിയ ചിത്രം രണ്ടാം വാരത്തിലേയ്ക്ക് കടക്കുമ്പോൾ 150 തിയറ്ററുകളിലേക്ക് സ്ക്രീൻ കൗണ്ട് വ്യാപിച്ചിട്ടുണ്ട്. 47 കോടി രൂപയാണ് എട്ട് ദിവസത്തിൽ സിനിമയുടെ കളക്ഷൻ.
'അൽഫോൺസിന്റെ പിറന്നാൾ സമ്മാനം കിട്ടി'; സ്നേഹ സന്ദേശവുമായി കമൽഹാസൻപ്രതീക്ഷകൾ വാനോളമുയർത്തിയാണ് ജപ്പാൻ എത്തിയത്. ആദ്യ ദിവസത്തിൽ തിയേറ്ററുകൾ നിറച്ച ചിത്രത്തിന് മോശം പ്രതികരണങ്ങൾ ലഭിച്ചതോടെ സ്ക്രീനുകൾ നഷ്ടപ്പെടുകയായിരുന്നു. 80 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം 28 കോടി രൂപയാണ് ഇതുവരെ നേടിയത്. രാജു മുരുഗൻ സംവിധാനം ചെയ്ത ജപ്പാൻ കാർത്തിയുടെ കരിയറിലെ 25-ാമത് ചിത്രമാണ്.
കാന്താര പ്രീക്വൽ ഡിസംബറിൽ ആരംഭം; പറയുന്നത് എ ഡി 300-400 കാലഘട്ടത്തിലെ കഥ, റിപ്പോർട്ട്2014ൽ തമിഴകത്ത് ട്രെൻഡ് സെറ്ററായ 'ജിഗർതണ്ഡ'യുടെ രണ്ടാം ഭാഗം 'ജിഗർതണ്ഡ ഡബിൾ എക്സ്' കേരളത്തിലും കളക്ഷൻ കണക്കുകളിൽ മുന്നിലാണ്. പിരീയഡ് ആക്ഷൻ കോമഡി വിഭാഗത്തിലാണ് സിനിമയുള്ളത്. കാർത്തിക് സുബ്ബരാജിന്റെ കരിയറിലെ മികച്ച ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണം.