സ്ക്വിഡ് ഗെയിം റിയാലിറ്റി ഷോ; 'ദി ചലഞ്ച്' സ്ട്രീമിങ് തുടങ്ങുന്നു

സീരീസിന് സമാനമായി 4.56 മില്യൺ ഡോളറാണ് വിജയിയുടെ സമ്മാന തുക

dot image

നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്ത സ്ക്വിഡ് ഗെയിം 2021ൽ ലോകവ്യാപകമായി റെക്കോർഡ് കാഴ്ചക്കാരെയാണ് നേടിയത്. കൊറിയൻ സർവൈവൽ ഡ്രാമ വിഭാഗത്തിലുള്ളതായിരുന്നു സീരീസ്. 456 പേർ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ ജീവൻ പണയം വച്ച് സാഹസികമായ ഒരു ഗെയിമിൽ ഏർപ്പെടുന്നതായിരുന്നു പ്രമേയം. സാങ്കൽപ്പിക കഥയുടെ യഥാർത്ഥ പതിപ്പ് നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്നതായി നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു. 'സ്ക്വിഡ് ഗെയിം: ദി ചലഞ്ച്' റിയാലിറ്റി ഷോ സ്ട്രീമിങ് ആരംഭിക്കുന്നതായി അറിയിച്ചിരിക്കുകയാണ് ഒടിടി പ്ലാറ്റ്ഫോം.

'തൃഷയ്ക്കെതിരായ ലൈംഗിക പരാമർശം'; മൻസൂർ അലി ഖാനെ താക്കീത് ചെയ്ത് നടികർ സംഘം

ഏതെങ്കിലും ഘട്ടത്തിൽ കളിയിൽ പരാജയപ്പെട്ടാൽ മരണം സംഭവിക്കുമെന്നതായിരുന്നു കഥയെങ്കിൽ ഗെയിമിൽ നിന്ന് പുറത്താകുകയാണ് റിയാലിറ്റി ഷോയിൽ ഉണ്ടാകുക. അതേസമയം സീരീസിന് സമാനമായി 4.56 മില്യൺ ഡോളറാണ് വിജയിയുടെ സമ്മാന തുക.

'ഒരു ബോധമില്ലാത്ത നടനാണ്, ഷൂട്ടിനിടയിൽ ഉപദ്രവിച്ചിട്ടുണ്ട്'; മൻസൂർ അലിഖാനെതിരെ ഹരിശ്രീ അശോകൻ

പത്ത് എപ്പിസോഡുകൾ ആയിരുന്നു സീരീസിന് ഉണ്ടായിരുന്നത്. ഗെയിമുകളും കളിക്കാർ ധരിക്കുന്ന വസ്ത്രങ്ങളും സെറ്റുകളും സീരീസിന് സമാനമാണ്. റിയാലിറ്റി ഷോയുടെ ട്രെയ്ലർ പുറത്തെത്തിയിട്ടുണ്ട്. മൈക്കൽ വാൻ വിജ്ക്, ലീ ടെയ്ലർ-യംഗ്, തെരേസ ഷെറോൺ, മാർക്കസ് ഹാരിംഗ്ടൺ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള ചില പ്രശസ്ത വ്യക്തികളും ഗെയിമിൽ ഉണ്ട്. ഇവരുടേത് ഉൾപ്പെടെ ഏതാനും മത്സരാർത്ഥികളുടെ പേരുകൾ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.

റിയാലിറ്റി ഷോയുടെ ബിടിഎസ് വീഡിയോയിൽ, സ്ക്വിഡ് ഗെയിം ഒരുക്കിയ ഹ്വാങ് ഡോങ്-ഹ്യൂക്ക് പ്രേക്ഷകരെ റിയാലിറ്റി ഷോയുടെ സെറ്റുകൾ പരിചയപ്പെടുത്തുന്നുണ്ട്. സീരീസിൽ അഭിനേതാവായ ഇന്ത്യൻ വംശജനായ കൊറിയൻ നടൻ അനുപം ത്രിപാഠിയും വീഡിയോയിൽ ഉണ്ട്.

ധൂം സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു

10 എപ്പിസോഡുകൾ ഉള്ള റിയാലിറ്റി ഗെയിം ഷോ നവംബർ 22 ന് നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്യും. 2023 ഡിസംബർ 6നാണ് അവസാന എപ്പിസോഡ് എത്തുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us