തൃഷയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദത്തിൽ പത്രസമ്മേളനം വിളിച്ച് നടൻ മൻസൂർ അലി ഖാൻ. തൃഷയോട് മാപ്പ് പറയാൻ തയ്യാറല്ലെന്ന നിലപാടിലാണ് നടൻ. വിഷയത്തിൽ സംവിധായകൻ ലോകേഷ് കനകരാജ് തൃഷയെ പിന്തുണച്ചതിൽ അതൃപ്തി രേഖപ്പെടുത്തിയ മൻസൂർ നായകനാക്കിയാൽ മാത്രമേ ഇനി ലോകേഷിനൊപ്പം സിനിമ ചെയ്യൂ എന്നും പ്രഖ്യാപിച്ചു.
എമ്മി അവാർഡ്സ് 2023: വീർ ദാസിനും എക്ത കപൂറിനും പുരസ്കാരങ്ങൾ, ഷെഫാലി ഷായ്ക്ക് നഷ്ടംവിഷയം തെറ്റായാണ് ഉയർത്തി കൊണ്ടുവന്നതെന്നും തൃഷയോട് മാപ്പ് പറയാൻ തയ്യാറല്ലെന്നുമാണ് മൻസൂർ അലി ഖാൻ പറഞ്ഞത്. തന്നോട് സംസാരിക്കുകപോലും ചെയ്യാതെ ലോകേഷ് കനകരാജ് പ്രസ്താവനയിറക്കിയതിൽ നിരാശയുണ്ട്. നായകനായി അഭിനയിക്കാനെങ്കിൽ മാത്രമേ ലോകേഷിനൊപ്പം ഇനി സിനിമ ചെയ്യൂ. നടികർസംഘം അടുത്ത നാല് മണിക്കൂറിൽ അവരുടെ പ്രസ്താവന പിൻവലിക്കുകയും തന്നോട് വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുകയും വേണമെന്നാണ് മൻസൂർ അലി ഖാന്റെ ആവശ്യം.
#MansoorAliKhan in today's press meet:
— AmuthaBharathi (@CinemaWithAB) November 21, 2023
- I won't ask Apologies to #Trisha for this issue as it's wrongly projected
- I'm disappointed that #LokeshKanagaraj has issued his statement without even asking me. Hereafter I will act in Lokesh films only if I'm doing LEAD (HERO) role…
'ലിയോ'യിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മൻസൂർ അലി ഖാന്റെ പരാമർശം. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചു. സ്ത്രീവിരുദ്ധ പരാമർശമാണ് നടൻ നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവർത്തകരെയും ബഹുമാനിക്കണമെന്നുമാണ് സംവിധായകൻ ലോകേഷ് പ്രതികരിച്ചത്. പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധരിച്ചതാണെന്നുമാണ് മൻസൂർ അലി ഖാൻ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിച്ചത്.
'ലൈംഗിക വൈകൃതമായേ കണക്കാക്കാനാകൂ'; മൻസൂർ അലി ഖാന്റെ പരാമർശത്തിൽ ചിരഞ്ജീവിTamil Film Active Producers Association has asked #MansoorAliKhan to apologize.. pic.twitter.com/LY9YcxtOmN
— Ramesh Bala (@rameshlaus) November 21, 2023
മൻസൂർ അലി ഖാന്റെ പരാമർശത്തെ അപലപിച്ച് തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം ഞായറാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. നടന്റെ പരാമർശങ്ങളിൽ അസോസിയേഷൻ ഞെട്ടൽ പ്രകടിപ്പിക്കുകയും സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടുകയും ചെയ്തു. തമിഴ് നിർമ്മാതാക്കളുടെ സംഘടന മൻസൂർ അലി ഖാനോട് ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.