ഇന്റർനാഷ്ണൽ എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളിലാണ് ഇന്ത്യൻ ഷോകൾ നാമനിർദ്ദേശം ചെയ്യപ്പെട്ടത്. കോമഡി വിഭാഗത്തിൽ വീർ ദാസ് പുരസ്കാരം സ്വന്തമാക്കി.
For India 🇮🇳 For Indian Comedy. Every breath, every word. Thank you to the @iemmys for this incredible honour. pic.twitter.com/Jb1744aZiy
— Vir Das (@thevirdas) November 21, 2023
20 രാജ്യങ്ങളിൽ നിന്നായി 56 നാമനിർദേശങ്ങളാണ് ആകെ ഉണ്ടായിരുന്നത്. മികച്ച നടൻ എന്ന വിഭാഗത്തിൽപ്രകടനത്തിന് ജിം സർഭ് (റോക്കറ്റ് ബോയ്സ്), മികച്ച നടിയായി ഷെഫാലി ഷാ (ഡൽഹി ക്രൈം സീസൺ 2), കോമഡി വിഭാഗത്തിൽ വീർ ദാസ് (വീർ ദാസ്:ലാൻഡിങ്) എന്നിവരാണ് നാമനിർദേശത്തിൽ ഉൾപ്പെട്ടത്. 'ഡെറി ഗേൾസ്' സിറ്റ്-കോം സീരീസിനൊപ്പം വീർ ദാസ് പുരസ്കാരം പങ്കിടും.
ഇന്ത്യൻ സംവിധായിക ഏക്ത കപൂറിനെ ഡയറക്ടറേറ്റ് അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. കരിയറിൽ തന്റെതായ പാത വെട്ടിത്തുറന്നതും സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം. 'ഇന്ത്യ, ഞാൻ നിങ്ങളുടെ എമ്മി കൊണ്ടുവരുന്നു,' എന്ന് കുറിച്ചുകൊണ്ടാണ് എക്ത കപൂർ പുരസ്കാര നേട്ടത്തിന്റെ വീഡിയോ പങ്കുവെച്ചത്. 'ഇന്ത്യയ്ക്കായി, ഇന്ത്യൻ കോമഡിക്കായി. ഈ ആദരവിന് നന്ദി,' എന്നാണ് വീർ ദാസ് ചിത്രത്തിനൊപ്പം കുറിച്ചത്.
ഷെഫാലിയെ പിന്നിലാക്കി 'ഡൈവ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മെക്സിക്കൻ താരം കാർല സൂസയ്ക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. ദി റെസ്പോണ്ടർ, ഡെറി ഗേൾശ്, മരിയുപോൾ: ദി പീപ്പിൾസ് സ്റ്റോറി, ദി സ്മെഡ്സ് ആൻഡ് ദി സ്മൂസ് എന്നീ ഷോകളിലൂടെ യുകെ ആണ് ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയത്. 3 വിജയങ്ങളുമായി ഓസ്ട്രേലിയയാണ് പിന്നിൽ.