കേരളത്തിൽ താരമായ റോബിൻ ബസിന്റെ കഥ സിനിമയാക്കുന്നതായി സംവിധായകന് പ്രശാന്ത് മോളിക്കല്‍. സോഷ്യൽ മീഡിയയിൽ ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ടാണ് സംവിധായകൻ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമാകഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്തേക്ക് വർഷങ്ങൾക്ക് മുൻപ് തന്നെ എത്തിച്ചത് റോബിൻ ബസ് ആണെന്നും റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് തങ്ങൾ ഇറങ്ങുകയാണെന്നും പ്രശാന്ത് മോളിക്കല്‍ കുറിപ്പിൽ പറയുന്നു.
'തെറ്റുപറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവീകം'; മൻസൂർ അലി ഖാന്റെ മാപ്പിൽ പ്രതികരിച്ച് തൃഷപ്രശാന്ത് മോളിക്കലിന്റെ കുറിപ്പ്
സുഹൃത്തുക്കളെ, വർഷങ്ങൾക്ക് മുൻപ് നിർമ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണ്. പതിവായി മുന്നോട്ടുള്ള യാത്രകളിൽ എൻറെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയിൽ അതിന്റെ റിലീസ് എത്തി നിൽക്കുകയും ആണ്. ആദ്യ സിനിമയ്ക്ക് ശേഷം സംഭവിക്കുന്ന യഥാർത്ഥ വിജയത്തിനായി മാസങ്ങൾക്ക് മുൻപ് തന്നെ കഥകൾ അന്വേഷിച്ച് തുടങ്ങുകയും, അവയിൽ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നിൽക്കുകയും, മറ്റ് ചില കഥകൾ ചർച്ചകളിൽ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിൻ ബസ് സംഭവം നമുക്ക് മുന്നിൽ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിർമ്മിതങ്ങളായ ടാർഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിൻബലത്തിൽ തച്ചുടച്ച് തകർത്തു കൊണ്ടുള്ള റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ ഇറങ്ങുകയാണ്.
വിവാദൾക്കൊടുവിൽ തൃഷയോട് മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ'റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും. പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലായിട്ടായിരിക്കും ചിത്രീകരണം എന്നാണ് സൂചന. കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത് സതീഷാണ്.