വിവാദങ്ങൾക്കൊടുവിൽ തൃഷയോട് മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ

'തൃഷ, ദയവായി എന്നോട് ക്ഷമിക്കൂ'

dot image

നടി തൃഷയോട് മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ. തന്റെ വാക്കുകൾ സഹപ്രവർത്തകയെ വേദനിപ്പിച്ചെന്നു മനസിലാക്കുന്നതായി നടൻ പ്രതികരിച്ചു. 'തൃഷ, ദയവായി എന്നോട് ക്ഷമിക്കൂ' എന്നാണ് മൻസൂർ അലി ഖാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞത്. തൃഷയ്ക്കെതിരായ നടൻ നടത്തിയ ലൈംഗിക പരാമര്ശം വിവാദമാവുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെയാണ് നടൻ മാപ്പ് പറയാൻ തയാറായത്.

വിമര്ശിച്ചവര്ക്കും പിന്തുണച്ചവര്ക്കും നന്ദിയെന്നും മന്സൂര് പ്രസ്താവനയില് പറഞ്ഞു. ലിയോ സിനിമയിൽ തൃഷയുണ്ടെന്നറിഞ്ഞപ്പോള് കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉണ്ടാകുമെന്നാണ് താൻ കരുതിയിരുന്നതെന്നാണ് മൻസൂർ അലി ഖാൻ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞത്. നടന്റെ പരാമർശത്തിനെതിരെ ചലച്ചിത്ര മേഖലയില് നിന്നും രൂക്ഷ വിമര്ശനം ഉയര്ന്നിരുന്നു.

താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല എന്നും താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നുമായിരുന്നു തൃഷയുടെ പ്രതികരണത്തിനെതിരെ മൻസൂർ അലി ഖാന്റെ മറുപടി. തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ച തൃഷയ്ക്കെതിരെ പരാതി കൊടക്കുമെന്നും മൻസൂർ അലി ഖാൻ പറഞ്ഞിരുന്നു. തുടർന്ന് വനിത കമ്മീഷൻ ഇടപെടുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇന്നലെ നടനെ പൊലീസ് ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് നടൻ മാപ്പ് പറഞ്ഞ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. മന്സൂര് അലി ഖാന് നടത്തിയ പ്രസ്താവന പ്രമുഖ എന്റര്ടെയിന്മെന്റ് ട്രാക്കറായ രമേശ് ബാലയാണ് പുറത്തുവിട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us