വിവാദങ്ങൾക്കിടെ നടൻ മൻസൂർ അലി ഖാൻ തൃഷയോട് മാപ്പ് പറഞ്ഞ് ഇന്ന് രംഗത്തെത്തിയിരുന്നു. നടന്റെ മാപ്പിന് പിന്നാലെ തൃഷ പ്രതികരിച്ചെത്തിയിരിക്കുകയാണ്. 'തെറ്റുപറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവീകം' എന്നാണ് തൃഷ എക്സിൽ പോസ്റ്റ് ചെയ്തത്. മൻസൂർ അലി ഖാന്റെ പേര് പരാമർശിക്കാതെയാണ് തൃഷ പോസ്റ്റിട്ടത്. പോസ്റ്റിനോപ്പം കൈകൂപ്പുന്ന ഒരു ഇമോജിയും ചേർത്തിട്ടുണ്ട്.
To err is human,to forgive is divine🙏🏻
— Trish (@trishtrashers) November 24, 2023
ഇന്ന് രാവിലെയാണ് നടൻ മൻസൂർ അലി ഖാൻ തൃഷയ്ക്ക് മാപ്പ് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രസ്തവനയിറക്കിയത്. 'എന്റെ വാക്കുകൾ സഹപ്രവർത്തകയെ വേദനിപ്പിച്ചെന്നു മനസിലാക്കുന്നു. തൃഷ, ദയവായി എന്നോട് ക്ഷമിക്കൂ' എന്നാണ് മൻസൂർ അലി ഖാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞത്. തൃഷയ്ക്കെതിരായ നടൻ നടത്തിയ ലൈംഗിക പരാമര്ശം വിവാദമാവുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെയാണ് നടൻ മാപ്പ് പറയാൻ തയാറായത്.
വിവാദൾക്കൊടുവിൽ തൃഷയോട് മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻലിയോ സിനിമയിൽ തൃഷയുണ്ടെന്നറിഞ്ഞപ്പോള് കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉണ്ടാകുമെന്നാണ് താൻ കരുതിയിരുന്നതെന്നാണ് മൻസൂർ അലി ഖാൻ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞത്. നടന്റെ പരാമർശത്തിനെതിരെ ചലച്ചിത്ര മേഖലയില് നിന്നും രൂക്ഷ വിമര്ശനം ഉയര്ന്നിരുന്നു.
മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ട് വീണ്ടും?; നടന്റെ പുതുവർഷത്തിലെ മേജർ പ്രോജക്ട്താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല എന്നും താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നുമായിരുന്നു തൃഷയുടെ പ്രതികരണത്തിനെതിരെ മൻസൂർ അലി ഖാന്റെ മറുപടി. തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ച തൃഷയ്ക്കെതിരെ പരാതി കൊടക്കുമെന്നും മൻസൂർ അലി ഖാൻ പറഞ്ഞിരുന്നു. തുടർന്ന് വനിത കമ്മീഷൻ ഇടപെടുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇന്നലെ നടനെ പൊലീസ് ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് നടൻ മാപ്പ് പറഞ്ഞ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നതും തുടർന്ന് തൃഷയുടെ പ്രതികരണമെത്തുന്നതും.മന്സൂര് അലി ഖാന് നടത്തിയ പ്രസ്താവന പ്രമുഖ എന്റര്ടെയിന്മെന്റ് ട്രാക്കറായ രമേശ് ബാലയാണ് പുറത്തുവിട്ടത്.