
ബോളിവുഡിലെ മുൻനിര നിർമ്മാണ കമ്പനിയായ യഷ് രാജ് ഫിലിംസ് ഒരുക്കുന്ന പുതിയ വെബ് സീരീസിൽ കീർത്തി സുരേഷും രാധിക ആപ്തെയും നായികമാർ. റിവഞ്ച് ത്രില്ലർ ഴോണറിൽ ആണ് സീരീസ് ഒരുങ്ങുന്നത്. നവാഗതനായ ധർമ്മരാജ് ഷെട്ടിയാണ് സംവിധാനം.
വീണ്ടും രാജ് ബി ഷെട്ടി മലയാളത്തിൽ;'ഭീഷ്മപര്വ്വം'തിരക്കഥാകൃത്തിനൊപ്പം നവഗാത സംവിധായകൻ അഭിലാഷ് എം യുകീർത്തി സുരേഷും രാധിക ആപ്തെയും നേർക്കുനേർ നിൽക്കുന്ന കഥാപാത്രങ്ങളെയാകും കൈകാര്യം ചെയ്യുക എന്നാണ് വിവരം. 'അക്ക' എന്നാണ് സീരീസിന് പേര് നൽകിയിരിക്കുന്നത്.
'റോബിന്' ബസിന്റെ യാത്ര ഇനി വെള്ളിത്തിരയിൽ കാണാം'; സിനിമയാക്കുന്നുവെന്ന് പ്രശാന്ത് മോളിക്കല്വൈആർഎഫ് എന്റർടെയ്ൻമെന്റ്സിന്റെ ആദ്യ ഒടിടി പ്രൊജക്ട് 'ദി റെയിൽവേ മെൻ' അടുത്തിടെയാണ് റിലീസിനെത്തിയത്. നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യുന്ന സീരീസിൽ ആർ മാധവൻ, കേ കേ മേനോൻ, ദിവ്യേന്ദു ശർമ്മ, ബാബിൽ ഖാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഭോപ്പാൽ വാതക ദുരന്തത്തെ ആസ്പദമാക്കിയാണ് വെബ് സീരീസ് എടുത്തിരിക്കുന്നത്. വാണി കപൂർ, വൈഭവ് രാജ് ഗുപ്ത, സുർവീൻ ചൗള തുടങ്ങിയവർ താരങ്ങളാകുന്ന 'മണ്ഡാല മർഡേഴ്സ്' ആണ് നിർമ്മാണത്തിലുള്ള യഷ് രാജ് ഫിലിംസിന്റെ മറ്റൊരു സീരീസ്.
'തെറ്റുപറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവീകം'; മൻസൂർ അലി ഖാന്റെ മാപ്പിൽ പ്രതികരിച്ച് തൃഷ'ഭോല ശങ്കർ' ആണ് കീർത്തി സുരേഷ് നായികയായി റിലീസിനെത്തിയ അവസാന ചിത്രം. സൈറൻ, രഘു താത്ത, റിവോൾവർ റിട്ട, കന്നിവേദി എന്നിവയാണ് താരത്തിന്റെതായി അണിയറയിലുള്ളത്. രാധിക ആപ്തെ കാമിയോ റോളിൽ എത്തുന്ന 'മെറി ക്രിസ്മസ്' 2024 ജനുവരി 12ന് തിയേറ്ററുകളിൽ എത്തും.