
നടൻ അശോകനെ ഇനി അനുകരിക്കില്ലെന്ന് അസീസ് നെടുമങ്ങാട് പറഞ്ഞതിൽ പ്രതികരണവുമായി അശോകൻ. പരിപാടി നിർത്താൻ താൻ പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ അഭിപ്രായം മാത്രമാണ് താൻ പറഞ്ഞതെന്നും അശോകൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ത്രില്ലടിപ്പിക്കാൻ മായക്കാഴ്ച്ചകളുമായി 'അജയന്റെ രണ്ടാം മോഷണം'; റിലീസ് റിപ്പോർട്ട്തന്നെ അസീസ് നന്നായി അനുകരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയാണ് കൊടുത്തത്. ഇതിനെ വിവാദമാക്കണമെന്നില്ലെന്നും അശോകൻ പറഞ്ഞു. മിമിക്രി എന്നത് വലിയ കലയാണ്, അതെല്ലാവർക്കും ചെയ്യാൻ കഴിയില്ല. അസീസിനോട് പരിപാടി നിർത്താനൊന്നും പറഞ്ഞിട്ടില്ല. താൻ പറഞ്ഞതിന്റെ പേരിൽ അസീസിന് പരിപാടി നിർത്താൻ സാധിക്കുമോ എന്നും അതിന്റെ കാര്യമില്ലെന്നും അശോകൻ വ്യക്തമാക്കി.
ആദ്യ ചിത്രത്തിൽ അഭിനയത്തിനൊപ്പം പാട്ടും; 'ദ ആർച്ചീസ്' ഗംഭീരമാക്കാൻ സുഹാന ഖാൻഅസീസ് നല്ല മിമിക്രി കലാകാരനാണെന്ന് എപ്പോഴും താൻ പറയാറുണ്ടെന്നും എന്നാൽ തന്നെ അനുകരിച്ചതാണ് ഇഷ്ടപ്പെടാഞ്ഞതെന്നും നടൻ കൂട്ടിച്ചേർത്തു. അശോകനെ ഇനി വേദികളിൽ അനുകരിക്കില്ലെന്നായിരുന്നു അസീസ് നെടുമങ്ങാട് ഒരഭിമുഖത്തിൽ പറഞ്ഞത്. ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും അദ്ദേഹത്തിന് അങ്ങനെ തോന്നിയതു കൊണ്ടാകാം അത് തുറന്നു പറഞ്ഞതെന്നുമാണ് അസീസ് അഭിമുഖത്തിലൂടെ പറഞ്ഞത്.