ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ വേഷത്തിലെത്തുന്ന 'അജയന്റെ രണ്ടാം മോഷണം' (എജിഎം) മെയ് മാസത്തിൽ റിലീസിനെത്തുമെന്ന് റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണം ഏതാനും നാളുകൾക്ക് മുൻപാണ് പൂർത്തിയായത്. മെയ് ഒന്നിനാകും റിലീസ് എന്ന റിപ്പോർട്ടുമുണ്ട്. നവാഗതനായ ജിതിൻ ലാലാണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്.
'സൗഹൃദമാണ് അടിസ്ഥാനം'; കെജിഎഫ് പ്രതീക്ഷിച്ച് സലാറിന് പോകരുതെന്ന് പ്രശാന്ത് നീൽബിഗ് ബജറ്റ് ചിത്രമായ 'അജയന്റെ രണ്ടാം മോഷണം' ത്രീഡി ഫോര്മാറ്റിലും റിലീസ് ചെയ്യും. അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പീരിയോഡിക്കല് എന്റര്ടെയ്നറാണ് എജിഎം.
വിജയകാന്ത് ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സുജിത് നമ്പ്യാരുടേതാണ്. തെന്നിന്ത്യന് താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാരാകുന്നത്. ബേസില് ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.