ഐഎഫ്എഫ്കെ 2023: അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ നാല് ഇന്ത്യൻ ചിത്രങ്ങൾ

വിവിധ രാജ്യങ്ങളിൽ നിന്നായി 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്നത്

dot image

രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കാൻ നാല് ഇന്ത്യൻ ചിത്രങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്നായി 14 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത്. മലയാളം, ഹിന്ദി, ബംഗാളി, സ്പാനീഷ്, കസാഖ്, പേർഷ്യൻ, ജാപ്പനീസ്, പോർച്ചുഗീസ്, അസാറി, ഉസ്ബെക്ക് ഭാഷകളിൽ നിന്നാണ് ചിത്രങ്ങൾ.

ഐഎഫ്എഫ്കെ 2023; 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്കാരം കെനിയന് സംവിധായിക വനൂരി കഹിയുവിന്

കനുബേൽ സംവിധാനം ചെയ്ച 'ആഗ്ര', ഡോൺ പാലത്തറയുടെ 'ഫാമിലി', ലുബ്ധക് ചാറ്റർജിയുടെ 'വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ', ഫാസിൽ റസാഖ് സംവിധാനം ചെയ്ത 'തടവ്' എന്നിവയാണ് മത്സരവിഭാഗത്തിലുള്ള ഇന്ത്യൻ ചിത്രങ്ങൾ. ഹിന്ദി ചിത്രം ആഗ്ര കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയിരുന്നു. മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ ലൈംഗിക ചോദനയുടെ ഇന്ത്യൻ യാഥാർത്ഥ്യങ്ങളാണ് ചിത്രം പറയുന്നത്.

28-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള; ഔദ്യോഗിക ഫെസ്റ്റിവൽ ഡിസൈൻ പുറത്തിറക്കി

വിനയ് ഫോർട്ടിനെ നായകനാക്കി ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി സമകാലിക ഇന്ത്യയിലെ കുടുംബ ബന്ധങ്ങളുടെ സങ്കീർണതകളും വൈരുധ്യങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബംഗാളി ചിത്രം വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ ഗോത്രജനവിഭാങ്ങളുടെ ജീവിതം കാണുന്നതിനായി എത്തുന്ന നായകനിലൂടെ കഥപറയുന്നു. സൗജന്യ ചികിത്സ ലഭിക്കുന്നതിനായി കുറ്റകൃത്യം ചെയ്യുന്ന ഗീത എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രമാണ് ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവ്.

ഐഎഫ്എഫ്കെ 2023; ക്രിസ്റ്റോഫ് സനൂസിക്ക് ലൈഫ്ടൈം അച്ചീവ്മെൻറ് പുരസ്കാരം

ലൈല അവിലേസ് സംവിധാനം ചെയ്ത സ്പാനീഷ് ഭാഷയിലുള്ള 'ടോട്ടം', സാബിത് കുർമൻബെക്കോവ് സംവിധാനം ചെയ്ത കസാഖി ചിത്രം 'ദ സ്നോസ്റ്റോം', ഷോക്കിർ ഖോലിക്കോവ് സംവിധാനം ചെയ്ത ഉസ്ബെക്ക് ഭാഷയിലെ 'സൺഡെ', എഡ്ഗാർഡോ ഡീലെക്ക്, ഡാനിയൽ കാസബെ എന്നിവർ ചേർന്നൊരുക്കിയ 'സതേൺസ്റ്റോം', അസരി ഭാഷയിലുള്ള ഹിലാൽ ബൈദറോവ് ചിത്രം 'സെർമോൻ ടു ദി ബേർഡസ്', ഫിലിപ്പ് കാർമോണ സംവിധാനം ചെയ്ത സ്പാനീഷ് ചിത്രം 'പ്രിസൺ ഇൻ ദി ആൻഡീസ്', ലില്ലാ ഹല്ല സംവിധാനം ചെയ്ത പോർച്ചുഗീസ് ചിത്രം 'പവർ ആലി', റുഷൂകെ ഹമാഗുച്ചി സംവിധാനം ചെയ്ത ജാപ്പാനീസ് ചിത്രം 'ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റ്', ഡീഗോ ഡെൽ റിയോ സംവിധാനം ചെയ്ത മെക്സിക്കോയിൽ നിന്നുള്ള സ്പാനീഷ് ചിത്രം 'ഓൾ ദി സൈലൻസ്', ഫർഹാദ് ദെലാറാം സംവിധാനം ചെയ്ത പേർഷ്യൻ ചിത്രം 'അക്കില്ലസ്' എന്നിവയാണ് മറ്റു വിദേശഭാഷാ ചിത്രങ്ങൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us