'സലാറിന്മേൽ' അമിത പ്രതീക്ഷകൾ അരുതെന്ന് സംവിധായകൻ പ്രശാന്ത് നീൽ. മുൻ ചിത്രം കെജിഎഫുമായി താരതമ്യം ചെയ്യരുതെന്നും സൗഹൃദമാകും പുതിയ ചിത്രത്തിന്റെ പ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്മസ് റിലീസായി സലാർ തിയേറ്ററുകളിൽ എത്താനൊരുങ്ങുമ്പോഴാണ് സംവിധായകന്റെ പ്രതികരണം.
'കാന്താര 1 ഫസ്റ്റ് ലുക്കിന് പരശുരാമനുമായി സാദൃശ്യം'; ചർച്ചകളോട് പ്രതികരിച്ച് റിഷബ് ഷെട്ടി'രണ്ട് ഉറ്റ സുഹൃത്തുക്കൾ ശത്രുക്കളായി മാറുന്ന കഥയാണ് സലാറിന്റെത്. സിനിമയുടെ കാതലായ വികാരം സൗഹൃദമാണ്. ആദ്യഭാഗമായ 'സലാർ: പാർട്ട് വൺ: സീസ് ഫയറി'ൽ പകുതി കഥയാണ് പറയുക. കെജിഎഫും സലാറും രണ്ട് വ്യത്യസ്ത കഥകളാണ്. സലാറിൽ നിന്ന് മറ്റൊരു കെജിഎഫ് പ്രതീക്ഷിക്കരുത്. സിനിമയുടെ കഥാപാത്രങ്ങളും വികാരങ്ങളും വ്യത്യസ്തമാണ്. കെജിഎഫ് തുടങ്ങും മുമ്പ് എഴുതിയതാണ് സലാർ. ആറ് മണിക്കൂർ സിനിമയെടുക്കാവുന്ന അത്ര വലുതാണ് കഥ,' പ്രശാന്ത് നീൽ പറഞ്ഞു. ആദ്യ രംഗം മുതൽ സലാറിന്റെ ടോൺ സെറ്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ സംവിധായകൻ ചിത്രത്തിലെ പ്രഭാസിന്റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.
പ്രാശാന്ത് നീൽ യൂണിവേഴ്സ് ഉറപ്പിക്കാമോ?; സലാറിന്റെ ബ്രഹ്മാണ്ഡ ടീസർകെ ജി എഫ് ചിത്രങ്ങൾക്ക് ശേഷമുള്ള പ്രശാന്ത് നീൽ സിനിമ എന്നത് തന്നെയാണ് സലാറിന്റെ ഹൈപ്പ് കൂട്ടുന്ന പ്രധാന ഘടകം. ഡിസംബർ ഒന്നിന് പുറത്തിറങ്ങുന്ന സലാറിന്റെ ട്രെയിലറിനായി വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഭുവൻ ഗൗഡയാണ് സിനിമയുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. സലാറിൽ ശ്രുതി ഹാസനാണ് നായിക. മലയാളി താരം പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിലുണ്ട്. ഹോംബാലെ ഫിലിംസാണ് നിർമ്മാണം. ഡിസംബർ 22നാണ് സലാർ തിയേറ്ററുകളിൽ എത്തുന്നത്.