ബോളിവുഡിലെ സ്റ്റാർ കിഡ്സ് ഒരുമിച്ചെത്തുന്ന സോയ അക്തർ സീരീസ് 'ദി ആർച്ചീസി'ന്റെ റിലീസിനായി കാത്തിരിക്കുകയാണ് ദക്ഷിണേന്ത്യൻ ആരാധകർ. ബോണി കപൂർ–ശ്രീദേവി ദമ്പതികളുടെ മകളായ ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ, ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ തുടങ്ങിയവരാണ് പ്രധാന താരങ്ങളാകുന്നത്.
ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ കൂടിയെത്തുമ്പോൾ സിനിമയിൽ അഭിനേതാവായി മാത്രമല്ല ഗായികയായും അരങ്ങേറ്റം കുറിയ്ക്കുകയാണ് സുഹാന ഖാൻ. തിങ്കളാഴ്ചയാണ് ആർച്ചീസിലെ ''ജബ് തും ന തീൻ..'' എന്ന ഗാനം പുറത്തിറങ്ങിയത്. ഗാനം സമൂഹമാധ്യമത്തിൽ സുഹാന തന്നെ പങ്കുവച്ചിരുന്നു. ആർച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയുള്ളതാണ് 'ദ ആർച്ചീസ്'.
ത്രില്ലടിപ്പിക്കാൻ മായക്കാഴ്ച്ചകളുമായി 'അജയന്റെ രണ്ടാം മോഷണം'; റിലീസ് റിപ്പോർട്ട്1960-കളിലെ ഇന്ത്യയുടെ പശ്ചാത്തലത്തിൽ, പ്രണയവും സൗഹൃദവുമൊക്കെയാണ് സിനിമ ചർച്ച ചെയ്യുന്നത്. സീരീസിൽ ഷാരൂഖ് കൂടി എത്തുമെന്ന റിപ്പോർട്ട് മുൻപെത്തിയിരുന്നു. മിഹിർ അഹൂജ, വേദങ് റെയ്ന, ഡോട്ട്, യുവ്രാജ് മെന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഡിസംബർ ഏഴിനാണ് 'ദ ആർച്ചീസ്' നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ആരംഭിക്കുന്നത്.