കെജിഎഫിന് മുൻപ് വരേണ്ടിയിരുന്നത് സലാർ; കെജിഎഫ് രണ്ടാം ഭാഗം ചിന്തിച്ചിരുന്നില്ലെന്ന് പ്രശാന്ത് നീൽ

'സലാറില് നിന്ന് മറ്റൊരു കെജിഎഫ് ആരും പ്രതീക്ഷിക്കരുത്'

dot image

'കെജിഎഫ്' എന്ന ഒറ്റ ചിത്രം കൊണ്ട് ആഗോള തലത്തിൽ ശ്രദ്ധ നേടിയ തെന്നിന്ത്യൻ സംവിധായകനാണ് പ്രശാന്ത് നീൽ. കെജിഎഫ് ഒന്നും രണ്ടും ഇന്ത്യൻ ബോക്സ് ഓഫീസിൽ സൃഷ്ടിച്ച ചരിത്ര നേട്ടത്തിന് പിന്നാലെ സംവിധായകന്റെ അടുത്ത ബ്രഹ്മാണ്ഡ ചിത്രം, പ്രഭാസ് നായകനാകുന്ന 'സലാർ' അണിയറയിലാണ്. എന്നാൽ പ്രേക്ഷകർ വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന സലാർ കെജിഎഫിനും മുൻപേ എത്തേണ്ടതായിരുന്നു എന്നാണ് പ്രശാന്ത് നീൽ പറയുന്നത്.

ഷൂട്ടിങ്ങിനിടെ പരിക്ക്; ആസിഫ് അലിയുടെ ശസ്ത്രക്രിയ പൂർത്തിയായി

'താന് കെജിഎഫിന് മുൻപാണ് സലാര് സിനിമ എഴുതിയത്. സലാർ ആറ് മണിക്കൂര് നീണ്ടു നില്ക്കുന്ന സിനിമയാണ്. അതുകൊണ്ട് മുഴുവന് കഥയും പൂര്ണ്ണമായി വിവരിക്കാന് രണ്ട് ഭാഗം ആവശ്യമായിരുന്നു. കെജിഎഫ് രണ്ട് ഭാഗങ്ങളുള്ള ഉള്ളടക്കമായിരുന്നില്ല. പക്ഷേ അത് സംഭവിച്ചു. സലാറിന്റേത് മറ്റൊരു ലോകമാണ്. അതുകൊണ്ടുതന്നെ സലാറില് നിന്ന് മറ്റൊരു കെജിഎഫ് ആരും പ്രതീക്ഷിക്കരുത്,' പ്രശാന്ത് നീൽ പറഞ്ഞു.

വേശാമണിയമ്മാളും എ കെ കാർത്ത്യായിനിയും മുതൽ ചുരിദാറും ഹീൽസുമിട്ട മുത്തശ്ശി വരെ; സുബ്ബലക്ഷ്മീ വേഷങ്ങൾ

ഡിസംബര് 22നാണ് സലാർ ലോകമെമ്പാടും റിലീസിനെത്തുന്നത്. പ്രഭാസും പ്രശാന്ത് നീലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് സലാർ. പൃഥ്വിരാജ് സുകുമാരന്, ശ്രുതി ഹാസന്, ജഗപതി ബാബു എന്നിവർ ചിത്രത്തിലെ കഥാപാത്രങ്ങളാണ്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സലാര് റിലീസിനെത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us