തമിഴകത്തെ ഇളക്കിമറിച്ച വിജയമായിരുന്നു കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പുതിയ ചിത്രം ജിഗർതണ്ഡ ഡബിൾഎക്സിന്റേത്. ആഗോളതലത്തില് 70 കോടിയോളം രൂപ കളക്റ്റ് ചെയ്ത സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര് എട്ടിന് നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
Roll-camera-action!🎥 Indha Pandyaa Blockbuster paaka ellarum vaanga! 💥
— Netflix India South (@Netflix_INSouth) December 1, 2023
Jigarthanda DoubleX is coming to Netflix on 8 December in Tamil, Telugu, Malayalam, Kannada and Hindi!
Coming soon in English.#JigarthandaDoubleXOnNetflix pic.twitter.com/r1OlgnTpLY
നവംബർ 10ന് തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റിലീസിന് പിന്നാലെ സംവിധായകൻ ശങ്കർ, വിഘ്നേശ് ശിവൻ, ധനുഷ് തുടങ്ങിയവർ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കാർത്തിക് സുബ്ബരാജിനെ അഭിനന്ദിച്ചുകൊണ്ട് സിനിമയുടെ ക്രാഫ്റ്റ് മികച്ചതാണെന്നാണ് ധനുഷ് പറഞ്ഞത്. എസ് ജെ സൂര്യയുടെ അസാധാരണമായ പ്രകടനത്തെ അദ്ദേഹം പ്രശംസിക്കുകയും രാഘവ ലോറൻസിനെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കാർത്തിക് സുബ്ബരാജ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഏറ്റവും മികച്ച സിനിമ എന്നാണ് ശങ്കർ കുറിച്ചത്.
വേശാമണിയമ്മാളും എ കെ കാർത്ത്യായിനിയും മുതൽ ചുരിദാറും ഹീൽസുമിട്ട മുത്തശ്ശി വരെ; സുബ്ബലക്ഷ്മീ വേഷങ്ങൾ2014ൽ തമിഴകത്ത് ട്രെൻഡ് സെറ്ററായ 'ജിഗർതണ്ഡ'യുടെ സ്പിരിച്വൽ സീക്വലായ സിനിമയിൽ എസ് ജെ സൂര്യയും രാഘവ ലോറൻസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിമിഷ സജയനും ഷൈൻ ടോം ചാക്കോയും ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ചിത്രത്തിന്റെ തിരക്കഥ കാർത്തിക്ക് സുബ്ബരാജിന്റേതാണ്. കാർത്തികേയൻ, സന്തനം എസ് കതിരേശൻ, അലങ്കാര പാണ്ഡ്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തിരു ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യിതിരിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.