സിൽക് വീണ്ടും സിനിമയിലെത്തുമ്പോൾ... ; 'സിൽക് സ്മിത ദ അൺടോൾഡ് സ്റ്റോറി', നായികയാവാൻ ചന്ദ്രിക രവി

സിൽക് സ്മിതയായി എത്തുന്നത് ഓസ്ട്രേലിയൻ-ഇന്ത്യൻ താരവും മോഡലും നർത്തകിയുമായ ചന്ദ്രിക രവിയാണ്

dot image

തെന്നിന്ത്യൻ സിനിമയിൽ ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങി നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സിൽക് സ്മിത. അകാലത്തിൽ മരണപ്പെട്ട സിൽകിന്റെ ജീവിതം സിനിമകളായി എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ 63-ാം ജന്മ വാർഷികമായ ഇന്ന് മറ്റൊരു ബയോപിക് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. 'സിൽക് സ്മിത ദ അൺടോൾഡ് സ്റ്റോറി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സലാർ പ്രൊമോഷൻസ്; പൃഥ്വിരാജ് മുംബൈയിൽ

സിൽക് സ്മിതയായി എത്തുന്നത് ഓസ്ട്രേലിയൻ-ഇന്ത്യൻ താരവും മോഡലും നർത്തകിയുമായ ചന്ദ്രിക രവിയാണ്. താരം ഇൻസ്റ്റാഗ്രാമിലൂടെ സിൽക് സ്മിത ദ അൺടോൾഡ് സ്റ്റോറിയുടെ ടൈറ്റിൽ പങ്കുവെച്ചിരുന്നു. നവാഗതനായ ജയറാം ശങ്കരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സ്വീറ്റ് കാരം കോഫി' എന്ന പ്രൈമിലെ തമിഴ് സീരീസിന്റെ സംവിധായകൻ കൂടിയാണ് ജയറാം ശങ്കരൻ. തമിഴ് തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ചിത്രമെത്തുക.

തെന്നിന്ത്യക്ക് നേട്ടമുണ്ടാക്കിയ 2023; കളക്ഷൻ പട്ടികയിൽ ഒരു മലയാള ചിത്രവും

2018-ൽ പുറത്തിറങ്ങിയ 'ഇരുട്ട് അറയിൽ മുരട്ട് കുത്ത്' എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയമായ താരമാണ് ചന്ദ്രിക രവി. 2019-ൽ 'ചികതി ഗാഡിലോ ചിത്തകൊടുഡു' എന്ന തെലുങ്ക് റീമേക്കിലും അഭിനയിച്ചു. ബാലകൃഷ്ണ അഭിനയിച്ച 'വീരസിംഹ റെഡ്ഡി'യിലും ചന്ദ്രിക അതിഥി റോളിലെത്തിയിട്ടുണ്ട്. 'ബോളിവുഡ് ടു ഹോളിവുഡ് ' എന്ന ഇംഗ്ലീഷ് പ്രോജക്ടും ചന്ദ്രിക രവിയുടെ ലൈനപ്പുകളിൽ ഒന്നാണ്.

dot image
To advertise here,contact us
dot image