'ഐഎഫ്എഫ്ഐയിലെ പരാമർശം രശ്മിക മന്ദാനയെ ഉദ്ദേശിച്ചല്ല'; വിശദീകരിച്ച് റിഷബ് ഷെട്ടി

ട്വിറ്ററിലൂടെയായിരുന്നു വിശദീകരണം

dot image

ഐഎഫ്എഫ്ഐയിലെ പരാമർശത്തിൽ വിശദീകരണം നൽകി കന്നഡ താരം റിഷബ് ഷെട്ടി. വലിയൊരു ഹിറ്റ് ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയ ശേഷം മറ്റുഭാഷകളിലേയ്ക്ക് ചേക്കേറുന്നത് ശരിയായ പ്രവണതയല്ലെന്നും താൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നുമായിരുന്നു താരത്തിന്റെ പരാമർശം. നടി രശ്മിക മന്ദാനയോടുള്ള പരോക്ഷമായ വിമർശനമായി ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

നടി ഗായത്രി വര്ഷയ്ക്കെതിരെഅധിക്ഷേപ കമന്റുകൾ; പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും ജെയിക് സി തോമസും

പിന്നാലെ റിഷബ് സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടുകയും രശ്മികയ്ക്ക് പിന്തുണയുമായി നിരവധി ആരാധകർ രംഗത്തുവരികയും ചെയ്തു. മറ്റൊരു പ്രേക്ഷകൻ റിഷബിന് പിന്തുണയുമായി ഐഎഫ്എഫ്ഐ വീഡിയോ ട്വീറ്റ് ചെയ്തപ്പോൾ നിങ്ങളെങ്കിലും ഞാൻ പറഞ്ഞത് മനസിലാക്കിയല്ലോ എന്നായിരുന്നു റിഷബിന്റെ പ്രതികരണം.

ലീല സിനിമയുടെ തിരക്കഥ താൻ എഴുതാൻ പാടില്ലായിരുന്നു; പാളിച്ചകൾ സംഭവിച്ചെന്നും ഉണ്ണി ആർ

ഹിന്ദി സിനിമയിൽ നിന്ന് അവസരങ്ങൾ വന്നിരുന്നോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. കാന്താരയുടെ വിജയത്തിന് ശേഷം ഹിന്ദിയിൽ നിന്ന് മാത്രമല്ല മറ്റു ഭാഷകളിൽ നിന്നും അവസരങ്ങൾ വന്നിരുന്നെന്നും കന്നഡ സിനിമാ വ്യവസായം വിട്ടുപോകാൻ താൻ ആഗ്രഹിച്ചില്ലെന്നുമാണ് റിഷബ് ഷെട്ടി പറഞ്ഞത്.

കെജിഎഫിന് മുൻപ് വരേണ്ടിയിരുന്നത് സലാർ; കെജിഎഫ് രണ്ടാം ഭാഗം ചിന്തിച്ചിരുന്നില്ലെന്ന് പ്രശാന്ത് നീൽ

ആദ്യ ചിത്രമായ 'കിരിക് പാർട്ടി'ക്ക് വേണ്ടി തന്നെ തിരഞ്ഞെടുത്ത നിർമ്മാണ കമ്പനിയുടെ പേര് പറയാൻ നടി രശ്മിക മന്ദാന വിസമ്മതിച്ചത് ചർച്ചകൾക്ക് വഴിവച്ചിരുന്നു. അതോടെയാണ് രശ്മികയും റിഷബ് ഷെട്ടിയും തമ്മിലുള്ള വഴക്കിനെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയത്. തുടർന്ന് ഒരു അഭിമുഖത്തിൽ രശ്മിക നിർമ്മാണ കമ്പനിയെ സൂചിപ്പിക്കാൻ കാണിച്ച ആംഗ്യത്തെ കളിയാക്കി റിഷബും രംഗത്തുവന്നു.

വരുന്നു പാണ്ഡ്യാ ഹിറ്റ് ഒടിടിയിലേക്ക്; ജിഗർതണ്ഡ ഡബിള് എക്സ് റിലീസ് പ്രഖ്യാപിച്ചു

2016ൽ റിലീസിനെത്തിയ കന്നഡ ചിത്രം 'കിരിക്ക് പാർട്ടി'യിലൂടെയാണ് രശ്മിക മന്ദാന നായികയായി അരങ്ങേറ്റം കുറിച്ചത്. റിഷബ് ഷെട്ടി സംവിധാനം നിർവ്വഹിച്ച സിനിമയിൽ രക്ഷിത് ഷെട്ടിയായിരുന്നു നായകൻ. രക്ഷിത് ഷെട്ടിയുടെയും ഗോവിന്ദ് സഹായ് ഗുപ്തയുടെയും ഉടമസ്ഥതയിലുള്ള പരംവ സ്റ്റുഡിയോസ് ആയിരുന്നു നിർമ്മാണം.

dot image
To advertise here,contact us
dot image