സോഷ്യൽ മീഡിയയിൽ താൻ നേരിടുന്ന വിമർശമങ്ങളെയും ട്രോളുകളെയും കുറിച്ച് ഷാരൂഖ് ഖാന്റെ മകളും നടിയുമായ സുഹാന ഖാൻ. തന്റെ അരങ്ങേറ്റ ചിത്രമായ 'ദ ആർച്ചീസി'ന്റെ റിലീസുമായി ബന്ധപ്പെട്ട് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരപുത്രിയുടെ പ്രതികരണം. ഓവർ തിങ്കിങ്ങുള്ള വ്യക്തിയാണ് താനെന്നും അതുകൊണ്ട് തന്നെ ചെറിയ കാര്യങ്ങളില് പോലും വളരെയധികം വിഷമിക്കാറുണ്ടെന്നും സുഹാന പറഞ്ഞു.
രഞ്ജൻ പ്രമോദ്, പ്രജേഷ് സെൻ ചിത്രങ്ങൾ; മമ്മൂട്ടിയുടെ ലൈനപ്പുകൾ ഇങ്ങനെ , റിപ്പോർട്ട്'സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളെ പ്രതിരോധിക്കാൻ വേണ്ടി യഥാർഥത്തിൽ ഞാനൊന്നും പ്രത്യേകിച്ച് ചെയ്യുന്നില്ല. അങ്ങനെ അനാവശ്യമായുള്ള ചിന്തകള് മനസിലേക്ക് വരുമ്പോൾ വ്യായാമത്തിലൂടെ നിയന്ത്രിക്കും. എന്നെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടായാൽ ആ സമയം ജിമ്മില് പോകുകയും ഒരു മണിക്കൂര് വര്ക്ക് ഔട്ട് ചെയ്യുകയും ചെയ്യും. അപ്പോൾ മറ്റൊന്നും പ്രധാനമല്ലെന്ന് തോന്നും,' സുഹാന പറഞ്ഞു.
ഐഎഫ്എഫ്കെ 2023; ഫെസ്റ്റിവൽ കാലിഡോസ്കോപ്പ് വിഭാഗത്തിൽ എട്ട് സിനിമകൾ, രണ്ട് മലയാളം ചിത്രങ്ങളുംബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള താരപുത്രിയാണ് സുഹാന ഖാൻ. ആർച്ചീസ് ഡിസംബർ ഏഴിനാണ് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നത്. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയുടെയും ശ്രീദേവിയുടെ ഇളയ മകൾ ഖുഷി കപൂറും ആർച്ചീസിന്റെ പ്രധാന താരങ്ങളാണ്. ഇവരുടേയും ആദ്യ ചിത്രമാണിത്.