ചെന്നൈ വെള്ളപ്പൊക്കം; ദൃശ്യങ്ങൾ പങ്കുവെച്ച് നടൻ റഹ്മാൻ, സുരക്ഷിതനല്ലേയെന്ന് ആരാധകർ

വാഹനങ്ങൾ ഒഴുകിപോകുന്ന ദൃശ്യങ്ങളാണ് നടൻ പങ്കുവെച്ചത്

dot image

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്ന്ന് ശക്തി പ്രാപിച്ച മഴയില് ചെന്നൈയിലെ വിവിധയിടങ്ങൾ വെള്ളത്തിലാണ്. ശക്തമായ മഴയില് വന് നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങൾക്ക് ജാഗ്രതാ നിര്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. ഇതിനിടെ നടൻ റഹ്മാൻ ചെന്നൈയിൽ നിന്ന് പങ്കുവെച്ച വീഡിയോയും ശ്രദ്ധേയമാകുകയാണ്. ചെന്നൈയിൽ കുടുംബമായി താമസിക്കുകയാണ് നടൻ.

മിഷോങ്; തമിഴ്നാട്ടില് കനത്ത മഴയില് രണ്ട് മരണം, വന് നാശനഷ്ടം

വാഹനങ്ങൾ ഒഴുകി പോകുന്ന ദൃശ്യങ്ങളാണ് നടൻ പങ്കുവെച്ചത്. നടനും കുടുംബവും സുരക്ഷിതരാണോയെന്ന് വീഡിയോയ്ക്ക് താഴെ ആരാധകര് ചോദിക്കുന്നുണ്ട്. സുരക്ഷിതരായി ഇരിക്കൂ എന്നും കമന്റുകളെത്തുന്നുണ്ട്. ചെന്നൈയിൽ പ്രധാന റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. മീനമ്പാക്കം, നുങ്കമ്പാക്കം, വില്ലിവാക്കം തുടങ്ങിയ മേഖലകളിൽ ശക്തമായ മഴയാണ്. തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്.

ചെന്നൈ മറീന ബീച്ച് അടച്ചു. ബീച്ചിലേക്കുള്ള വഴികൾ ബാരിക്കേഡ് വെച്ച് അടയ്ക്കുകയാണ് ചെയ്തത്. കാശിമേട് തുറമുഖത്തേക്കും പ്രവേശനമില്ല. മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിലും സമീപ ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 6 ജില്ലകളിൽ പൊതു അവധിയും പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്നുള്ള 20 വിമാനങ്ങൾ റദ്ദാക്കി. ചില വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. 23 വിമാനങ്ങൾ വൈകും. മെട്രോ, സബർബൻ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us