ചെന്നൈ പ്രളയത്തിൽ കൈത്താങ്ങ്; സൂര്യയും കാർത്തിയും10 ലക്ഷം നൽകും

പ്രാരംഭ തുകയാണ് 10 ലക്ഷം

dot image

ചെന്നൈ: ചെന്നൈ പ്രളയത്തില് ദുരിതാശ്വാസ പ്രവർത്തനങ്ങള്ക്ക് കൈത്താങ്ങായി നടന്മാരും സഹോദരങ്ങളുമായ സൂര്യയും കാർത്തിയും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 10 ലക്ഷമാണ് പ്രഖ്യാപിച്ചത്. ഇരുവരുടെയും ഫാൻസ് ക്ലബ്ബുകൾ വഴിയാണ് ധനസഹായം എത്തുക. മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വെള്ളക്കെട്ടിലായതിന് മണിക്കൂറുകൾക്കുള്ളിലാണ് താരങ്ങളുടെ ഇടപെടൽ.

മിഗ്ജോം രാവിലെ കര തൊടും; ചെന്നൈയിൽ മഴ ശക്തി പ്രാപിക്കും, അതീവ ജാഗ്രതയിൽ തമിഴ്നാട്

ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. പ്രളയബാധിത ജില്ലകളായ ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് സൂര്യയുടെയും കാർത്തിയുടെയും സഹായമെത്തുക. പ്രാരംഭ തുകയാണ് 10 ലക്ഷം. താരങ്ങളുടെ പ്രവർത്തനത്തെ അഭിനന്ദിച്ച ആരാധകര് സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു.

സലാർ പ്രമോഷൻ അല്ല; പൃഥ്വി മുംബൈയിൽ ഹിന്ദി ചിത്രത്തിൻ്റെ ഷൂട്ടിൽ

മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുകയാണ്. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണുള്ളത്. മഴക്കെടുതിയിൽ ഇതുവരെ ആറ് പേർ മരിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ അതീവ ജാഗ്രത തുടരുന്നു. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us