കുടിശിക പ്രശ്നം പരിഹരിച്ചു; രഞ്ജി പണിക്കർക്ക് വിലക്കില്ല

തവണകളായി തുക നൽകാമെന്ന് രഞ്ജി പണിക്കർ ഉറപ്പുനൽകിയെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.

dot image

കൊച്ചി: നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്. രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമ്മാണ കമ്പനി തിയേറ്ററുടമകൾക്ക് കുടിശ്ശിക നൽകാനുണ്ടെന്ന് പറഞ്ഞിരുന്നു. ഈ തുക തവണകളായി നൽകാമെന്ന് രഞ്ജി പണിക്കർ ഉറപ്പുനൽകിയെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.

ഏഴുവർഷം മുമ്പ് വിതരണം ചെയ്ത സിനിമയുടെ മുൻകൂർതുകയായ 30 ലക്ഷമാണ് നൽകാനുണ്ടെന്ന് ഫിയോക് പറഞ്ഞത്. തുടർന്ന് രഞ്ജി പണിക്കർ അഭിനയിക്കുന്ന 'എ രഞ്ജിത് സിനിമ' എന്ന പുതിയ ചിത്രം റിലീസ് ചെയ്യേണ്ടെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് തീരുമാനിക്കുകയായിരുന്നു. കൂടാതെ രഞ്ജി പണിക്കർ അഭിനയിച്ചതോ നിർമ്മിച്ചതോ സഹകരിച്ചതോ ആയ സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്നായിരുന്നു തിയേറ്ററുടമകളുടെ തീരുമാനം.

പ്രശ്നം അവസാനിച്ചതോടെ 'എ രഞ്ജിത് സിനിമ' തിയേറ്ററിൽ പ്രദർശിപ്പിക്കാനും തീരുമാനമായി. ഡിസംബർ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us