മിഗ്ജോം: ആമിർ ഖാനെയും വിഷ്ണു വിശാലിനെയും രക്ഷപ്പെടുത്തി റെസ്ക്യു ടീം

വിഷ്ണു വിശാലിന്റെ പോസ്റ്റ് വൈറലായതോടെ അധികൃതർ ഉടൻ തന്നെ രക്ഷാപ്രവർത്തകരെ അയച്ചു

dot image

ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ ചില പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകർ ആളുകളെ ഒഴിപ്പിക്കുകയാണ്. ഇതിനിടയിൽ നടൻ വിഷ്ണു വിശാലിനെയും ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനെയും റെസ്ക്യൂ ടീം രക്ഷപ്പെടുത്തി. വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്ന അവസ്ഥയിലാണ് ഇരുവരെയും പുറത്തെത്തിച്ചത്. കാരപ്പാക്കത്തുള്ള തന്റെ വീടിനുള്ളിലേക്ക് വെള്ളം കയറിത്തുടങ്ങിയെന്നും വൈദ്യുതിയും വൈഫൈയും ഇല്ലെന്നും ഈ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തണമെന്നും വിഷ്ണു വിശാൽ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.

മിഗ്ജോം; ചെന്നൈയിലെ ദുരിത മേഖലയിൽ ഹെലികോപ്റ്ററിൽ ഭക്ഷണമെത്തിച്ചു

വിഷ്ണു വിശാലിന്റെ പോസ്റ്റ് വൈറലായതോടെ അധികൃതർ ഉടൻ തന്നെ രക്ഷാപ്രവർത്തകരെ അയയ്ക്കുകയും ചെയ്തു. തുടർന്ന് നടനെയും പങ്കാളിയും കായിക താരവുമായ ജ്വാല ഗുട്ടയെയും പുറത്തെത്തിക്കുകയായിരുന്നു. നടനൊപ്പം തൊട്ടടുത്ത് താമസിച്ചിരുന്ന ആമിർ ഖാനെയും ഇതോടൊപ്പം പുറത്തെത്തിച്ചു. ശേഷം രക്ഷാപ്രവർത്തകർക്കും തമിഴ്നാട് സർക്കാരിനും നന്ദി അറിയിച്ച് നടൻ മറ്റൊരു പോസ്റ്റും എക്സിൽ പങ്കുവെച്ചു.

മിഗ്ജോം: ചെന്നൈയിൽ മരണം 12; കുടിവെള്ളം കിട്ടാനില്ല, അവശ്യസാധനങ്ങൾക്ക് ക്ഷാമം

കമൽ ഹാസന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ആമിർ തിരികെ മുംബൈയിൽ പോകാതെ ചെന്നൈയിൽ തുടരുകയാണ്. മുമ്പ് ആമിറിനൊപ്പമുള്ള ചിത്രങ്ങൾ വിഷ്ണു വിശാൽ പങ്കുവെച്ചിരുന്നു. ഇരുവരും ഒരുമിച്ച് സിനിമയിൽ അഭിനയിക്കുന്നുണ്ടോ എന്നതും വ്യക്തമല്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us