'കെജിഎഫ് 3' വരുമോ?; പറയാനുണ്ടെന്ന് പ്രശാന്ത് നീൽ

'എൻടിആർ31'നെക്കുറിച്ചും സംവിധായകൻ പ്രതികരിച്ചു

dot image

റോക്കി ഭായ്യുടെ മൂന്നാം വരവുറപ്പിച്ച് സംവിധായകൻ പ്രശാന്ത് നീൽ. 'കെജിഎഫ്' സീരീസിലെ രണ്ടു ചിത്രങ്ങളും ഇന്ത്യൻ സിനിമയിൽ തന്നെ റെക്കോഡ് തീർത്ത വിജയങ്ങളായിരുന്നു. സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടോ എന്ന ആരാധകരുടെ ഏറെ നാളത്തെ ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരം ലഭിക്കുന്നത്.

ജൂനിയർ ആർട്ടിസ്റ്റിന്റെ മരണം; 'പുഷ്പ' താരത്തെ അറസ്റ്റ് ചെയ്തു

ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിട്ടുണ്ടെന്നും യഷ് തന്നെയാവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുക എന്നുമാണ് പ്രശാന്ത് നീൽ പറഞ്ഞത്. 'ഞാനായിരിക്കുമോ സിനിമയുടെ സംവിധായകനെന്ന് ഉറപ്പു പറയുന്നില്ലെങ്കിലും നായകൻ യഷ് ആകുമെന്നതിൽ തർക്കമില്ല,' എന്നായിരുന്നു സംവിധായകന്റെ പ്രതികരണം.

'എൻടിആർ31'നെക്കുറിച്ചും സംവിധായകൻ പ്രതികരിച്ചു. സലാറിന് ശേഷം എൻടിആർ 31 ആകും ഒരുക്കുകയെന്നും 2024 പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നും പ്രശാന്ത് നീൽ പറഞ്ഞു. അമിതാഭ് ബച്ചനോടുള്ള ആരാധന പ്രകടിപ്പിച്ച പ്രശാന്ത് എന്നെങ്കിലും അദ്ദേഹത്തിന് 'ആക്ഷനും കട്ടും' പറയുക സ്വപ്നമാണെന്നും വ്യക്തമാക്കി.

'ഞാൻ പറഞ്ഞ സംവിധായകൻ ജിതിനല്ല'; വേട്ടയാടാതിരിക്കൂവെന്ന് റോബി വർഗീസ് രാജ്

അതേസമയം ക്രിസ്മസ് റിലീസായി ഡിസംബർ 22നാണ് പ്രശാന്ത് നീലിന്റെ സംവിധാനത്തില് 'സലാർ' എത്തുന്നത്. പ്രഭാസിനൊപ്പം തുല്യ പ്രാധാന്യത്തോടെ വരധരാജ് മന്നാര് എന്ന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും സിനിമയിലുണ്ട്. വിവിധ ഭാഷകളില് റിലീസ് ചെയ്ത സിനിമയുടെ ട്രെയ്ലര് യൂട്യൂബില് 160 മില്യണിൽ അധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us