2002ൽ തിയേറ്ററുകളിൽ എത്തിയ ലാൽജോസ് ചിത്രം 'മീശ മാധവൻ' ഒരു ദശാബ്ദത്തിനിപ്പുറവും പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമാണ്. നായികയ്ക്കും നായകനും മേലെ ചർച്ചയാകുന്ന സഹഅഭിനേതാക്കൾ സിനിമയുടെ പ്രത്യേകതയാണ്. കാലങ്ങളായി മീമുകളിൽ നിറഞ്ഞു നിൽക്കുന്ന സരസു എന്ന കഥാപാത്രത്തിന് കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് പറയുകയാണ് നടി ഗായത്രി വർഷ. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഒരു 'ടോക്സിക്' പടവുമായി ഗീതു മോഹൻദാസ്; 'കെജിഎഫി'ന് ശേഷം യാഷ് ചിത്രംസിനിമയിൽ പിള്ളേച്ചൻ എന്ന ജഗതിയുടെ പ്രതിനായക കഥാപാത്രത്തെ വരുതിയിൽ നിർത്തുന്നയാളാണ് സരസു. സമൂഹത്തെ വെല്ലുവിളിച്ച് സ്വന്തം ആഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്ന ആ കഥാപാത്രം മുന്നോട്ട് വയ്ക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമാണെന്ന് ഗായത്രി പറഞ്ഞു.
ഗായത്രിയുടെ വാക്കുകൾ
സരസു കൃത്യമായി സ്ത്രീപക്ഷ രാഷ്ട്രീയം ഉന്നയിക്കുന്ന കഥാപാത്രമാണ്. സരസുവിന്റെ ഭർത്താവ് പട്ടാളക്കാരനാണ്. അയാൾ നാട്ടിലില്ല, അല്ലെങ്കിൽ മറ്റെന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അവൾക്ക് സ്വീകാര്യനായ ഒരാൾ വന്നപ്പോൾ അയാളെ സർവാത്മനാ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ഇടം കാണിച്ചു കൊടുത്ത കഥാപാത്രമാണ്. അവളുടെ ആഗ്രഹമാണ്, സ്വാതന്ത്ര്യത്തോടെയുള്ള അവളുടെ തിരഞ്ഞെടുപ്പാണത്. പിള്ളേച്ചൻ തനിക്ക് സ്വീകാര്യനാണെന്നതിനാൽ വീട്ടിൽ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യ ബോധമുണ്ട്.
'ജിയോ ബേബിയെ അപമാനിച്ചത് അപലപനീയം'; പ്രതികരിച്ച് കമൽഅതേസമയം, പിള്ളേച്ചൻ വീട്ടിൽ വിവാഹം ചെയ്ത് കൊണ്ടുവന്നിരിക്കുന്ന യാതൊരു മാനസിക വ്യാപാരങ്ങളും അറിയാത്ത ഒരു ശാന്തമ്മയുമുണ്ട് മറുവശത്ത്. ഇതിൽ ഏതാണ് വലിപ്പമേറിയ സ്ത്രീ എന്നത് ചോദ്യമാണ്. നമ്മുടെ സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകൾ ഈ രണ്ട് കഥാപാത്രങ്ങളിൽ ഉണ്ട്. ഒറ്റനൊട്ടത്തിൽ സരസു നെഗറ്റീവ് ആണ്. പക്ഷേ ഒരു എഴുത്തു കാരന്റെയോ ആവിഷ്ക്കാരകന്റെയോ സാമൂഹ്യ രാഷ്ട്രീയ ബോധ്യത്തിൽ ഇതിൽ ഏതു സ്ത്രീയാണ് മുകളിൽ നിൽക്കുന്നത്?