'ജിയോ ബേബിയെ അപമാനിച്ചത് അപലപനീയം'; പ്രതികരിച്ച് കമൽ

സാംസ്കാരിക രംഗത്ത് ഭൂഷണമായ നടപടിയല്ല ഇത്

dot image

വിളിച്ചു വരുത്തി ഫാറൂഖ് കോളേജ് അപമാനിച്ചുവെന്ന സംവിധായകൻ ജിയോ ബേബിയുടെ പരാമർശത്തിൽ പ്രതികരിച്ച് സംവിധായകൻ കമൽ. സംവിധായകൻ ജിയോ ബേബിയെ അപമാനിച്ചത് അപലപനീയമാണ്. സിനിമ രംഗത്ത് സങ്കുചിതമായ മതചിന്തകൾ തിരുകിക്കയറ്റി അപകടപ്പെടുത്താൻ ശ്രമിക്കരുത്. സാംസ്കാരിക രംഗത്ത് ഭൂഷണമായ നടപടിയല്ല ഇതെന്നും കമൽ കൂട്ടിച്ചേർത്തു. കൊച്ചി അന്താരാഷ്ട്ര പുസ്കോത്സവ വേദിയിൽ നടന്ന 'സംവിധായകരുടെ ലോകം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തിൽ സംവിധായകൻ സിബി മലയിലും പ്രതികരിച്ചു. കാലത്തിനനുസരിച്ച് സിനിമയിലെ കഥയും കഥാപാത്രങ്ങളും ചിത്രീകരണ രീതിയും മാറി. പ്രേക്ഷകരുടെ അഭിരുചിക്ക് അനുസൃതമായി സിനിമയെ ചിത്രീകരിക്കാൻ ശ്രമിക്കാറുണ്ടെന്നും സിബി മലയിൽ അഭിപ്രായപ്പെട്ടു.

ജിയോ ബേബിയുടെ ധാർമിക മൂല്യങ്ങളുമായി ഫാറൂഖ് കോളേജ് പൊരുത്തപ്പെടുന്നില്ലെന്നും പരിപാടിയുമായി സഹകരിക്കുകയില്ലെന്നുമായിരുന്നു യൂണിയന്റെ വിചിത്ര വാദം. ഇതിന് പിന്നാലെയാണ് ഫാറൂഖ് കോളേജ് മാനേജ്മെന്റ് പരിപാടി റദ്ദാക്കിയത്. പരിപാടി റദ്ദാക്കയിതും യൂണിയന്റെ മറുപടിയും തന്നെ അപമാനിതനാക്കുന്നുവെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് ജിയോ ബേബിയുടെ നിലപാട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us