ജിഗർതണ്ഡയുടെ ആ ട്രിബ്യൂട്ട് ക്ലിന്റ് ഈസ്റ്റ്വുഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; 'സിനിമ ഉടൻ കാണും'

സ്വപ്ന തുല്യമായ നിമിഷമെന്ന് കാർത്തിക് സുബ്ബരാജ്

dot image

തമിഴകത്തെ ഇളക്കിമറിച്ച വിജയമായിരുന്നു കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പുതിയ ചിത്രം ജിഗർതണ്ഡ ഡബിൾ എക്സിന്റേത്. ഒടിടിയിലെത്തിയപ്പോഴും സിനിമയുടെ ആരവങ്ങൾ ശക്തമായി തന്നെ തുടർന്നു. സിനിമയിൽ ഇതിഹാസതാരം ക്ലിന്റ് ഈസ്റ്റ്വുഡിന് കാർത്തിക് സുബ്ബരാജ് മികച്ച ഒരു ട്രിബ്യൂട്ട് തന്നെ നൽകിയിരുന്നു. ആ ആദരവിനെക്കുറിച്ച് ക്ലിന്റ് ഈസ്റ്റ്വുഡ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ജിഗർതണ്ഡ ഡബിൾ എക്സിനെക്കുറിച്ചുള്ള ചർച്ചകൾ അറിയുന്നുണ്ടെന്നും സിനിമ ഉടൻ കാണുമെന്നുമാണ് ക്ലിന്റ് ഈസ്റ്റ്വുഡ് അറിയിച്ചിരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായാൽ ഉടൻ ജിഗർതണ്ഡ കാണുമെന്നും അദ്ദേഹം പറഞ്ഞു. ജിഗർതണ്ട ഡബിൾ എക്സ് എന്ന തമിഴ് സിനിമയിൽ ക്ലിന്റ് ഈസ്റ്റ്വുഡിന് മികച്ച ഒരു ട്രിബ്യൂട്ട് ഒരുക്കിയിട്ടുണ്ടെന്നും ആ ചിത്രം സമയം കിട്ടുമ്പോൾ കാണണമെന്നുമുള്ള ഒരു ആരാധകന്റെ അഭ്യർത്ഥനയ്ക്ക് മറുപടി നൽകുകയായിരുന്നു ക്ലിന്റ് ഈസ്റ്റ്വുഡ്.

കാർത്തിക് സുബ്ബരാജും ക്ലിന്റ് ഈസ്റ്റ്വുഡിന്റെ പ്രതികരണത്തിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജിഗർതണ്ഡ ഡബിൾ എക്സിനെക്കുറിച്ച് ക്ലിന്റ് ഈസ്റ്റ്വുഡ് അറിഞ്ഞിരിക്കുന്നുവെന്നും അത് തന്നെ സംബന്ധിച്ചിടത്തോളം സ്വപ്ന തുല്യമായ നിമിഷമാണെന്നുമാണ് കാർത്തിക് സുബ്ബരാജ് പറഞ്ഞത്. ജിഗർതണ്ഡ ഡബിൾ എക്സിന്റെ ആരാധകർക്കും അദ്ദേഹം നന്ദി പറഞ്ഞിട്ടുണ്ട്. ആരാധകരാണ് ഈ സിനിമയെ ക്ലിന്റ് ഈസ്റ്റ്വുഡിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൂടത്തായി ജോളി കേസ് നെറ്റ്ഫ്ലിക്സിൽ കാണാം; ഡോക്യുമെന്ററിയുടെ ട്രെയ്ലറെത്തി

2014ൽ തമിഴകത്ത് ട്രെൻഡ് സെറ്ററായ 'ജിഗർതണ്ഡ'യുടെ സ്പിരിച്വൽ സീക്വലായ സിനിമയിൽ എസ് ജെ സൂര്യയും രാഘവ ലോറൻസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിമിഷ സജയനും ഷൈൻ ടോം ചാക്കോയും ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ചിത്രത്തിന്റെ തിരക്കഥ കാർത്തിക്ക് സുബ്ബരാജിന്റേതാണ്. കാർത്തികേയൻ, സന്തനം എസ് കതിരേശൻ, അലങ്കാര പാണ്ഡ്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തിരു ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യിതിരിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us