ഒരു റീ യൂണിയന് ഉണ്ടാക്കിയ പൊല്ലാപ്പുകളുടെ കഥ; 'കുടുംബശ്രീയും കുഞ്ഞാടും' ഫസ്റ്റ് ലുക്ക് പുറത്ത്

കോമഡി എന്റര്ടെയിനറാണ് ചിത്രം

dot image

ധ്യാന് ശ്രീനിവാസന് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്. 'കുടുംബശ്രീയും കുഞ്ഞാടും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പ്രകാശനം ചെയ്തത്. മഹേഷ് പി ശ്രീനിവാസന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്മ്മിക്കുന്നത് ബെന്നി പീറ്റേഴ്സ് ആണ്.

പൂര്വ വിദ്യാര്ത്ഥി സംഗമത്തിന് ശേഷം ഒരു കുടുംബത്തിന് അകത്തുണ്ടാവുന്ന തര്ക്കത്തിന്റെ കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറയുന്ന കോമഡി എന്റര്ടെയിനറാണ് ചിത്രം. അന്ന രേഷ്മയാണ് ചിത്രത്തിലെ നായിക.

ബെന്നി പീറ്റേഴ്സ്, ജാഫര് ഇടുക്കി, അജയ് കുമാര്, കലാഭവന് ഷാജോണ്, സലിംകുമാര്, മണിയന്പിള്ള രാജു, സാജു നവോദയ, സ്നേഹ ബാബു, സ്നേഹ ശ്രീകുമാര്, മങ്കാ മഹേഷ്, കോബ്ര രാജേഷ്, മജീദ്, ബിന്ദു എല്സി, ഷാജി മാവേലിക്കര തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ലോവെല് എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹകന്. രാജാകൃഷ്നാണ് എഡിറ്റിംഗ്, ശ്രീജു ശ്രീധറും മണികണ്ഠനുമാണ് സംഗീത സംവിധാനം നിര്വഹിക്കുന്നത്.

dot image
To advertise here,contact us
dot image